v4vhse
Welcome to your own forum
Nevtreh

Bi nuuts ugee martsan

Hailt
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

Vhse transfer - Stop the immoral play Vote_lcap50%Vhse transfer - Stop the immoral play Vote_rcap 50% [ 1 ]
Vhse transfer - Stop the immoral play Vote_lcap50%Vhse transfer - Stop the immoral play Vote_rcap 50% [ 1 ]

Niit ogson sanal : 2

Top posters
Malamaram chakkappan (595)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
raman (428)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
pareekutty (267)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
safeerm (97)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
vivaradoshi (81)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
satheesh (78)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
icsure (74)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
dilna (68)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
ganeshh (65)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 
Nissangan (62)
Vhse transfer - Stop the immoral play Vote_lcapVhse transfer - Stop the immoral play Voting_barVhse transfer - Stop the immoral play Vote_rcap 

Like/Tweet/+1
Statistics
Niit gishuud: 1382
Shinehen gishuud: shinumynat

Niit bichleg: 2386 in 1261 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Vhse transfer - Stop the immoral play

Go down

default Vhse transfer - Stop the immoral play

Bichleg by vivaradoshi on Thu Apr 11, 2013 1:45 pm


വി എച്ച് എസ് സി വിദ്യാഭ്യാസ വകുപ്പിലെ ഗവ: സ്കൂളുകളില്‍ ജോലി ചെയ്തു വരുന്ന അയ്യായിരത്തോളം ജീവനക്കാരുടെ 2013-14 അധ്യയന വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിജ്ഞാപനം ക്ഷണിച്ചത് വളരെ പ്രതീക്ഷയോടെയാണ് നല്ലൊരു വിഭാഗം ജീവനക്കാരും കണ്ടത്‌. തിയതികള്‍ മുന്‍കൂട്ടി നിശ്ചയിച്ചു വളരെ ആസൂത്രണത്തോടെ ചെയ്തു തീര്‍ക്കാന്‍ ഉദ്ദേശിച്ച ഈ കാര്യത്തിലും ചില അധ്യാപക സര്‍വീസ്‌ സംഘടനകള്‍ വളരെ തുച്ഛം വരുന്ന ഒരു കൂട്ടം ജീവനക്കാരുടെ സ്ഥാപിതവും സ്വാര്‍ത്ഥവും അധാര്‍മികവുമായ താല്പര്യങ്ങള്‍ക്ക്‌ വഴങ്ങി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നത് തികച്ചും അപലപനീയമാണ്. വി എച്ച് എസ് സി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും സ്ഥിരം നിയമനങ്ങള്‍ എയ്ഡഡ് മേഖലയില്‍ മാത്രമായിരുന്നു. 2007-08 അധ്യയനവര്‍ഷത്തോടെയാണ് ഗവ മേഖലയില്‍ സ്ഥിരം നിയമനങ്ങള്‍ തുടങ്ങിയത്.ട്രാന്‍സ്ഫര്‍ സംബന്ധിച്ച അടിസ്ഥാന ചട്ടങ്ങള്‍ അനുസരിച്ച് ട്രാന്‍സ്ഫര്‍ നടത്താനുള്ള കാലം (ഒരു സ്റ്റേഷനില്‍ മൂന്നു വര്‍ഷം) പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ 2008-2009 വര്‍ഷവും തുടര്‍ന്നും നടത്തിയ ട്രാന്‍സ്ഫര്‍ ജീവനക്കാരെ സംബന്ധിച്ച് ഒരു ഭാഗ്യപരീക്ഷണം മാത്രമായിരുന്നു. നിലവിലുള്ള ഒഴിവുകളിലേക്ക്‌ സീനിയോറിറ്റി ലംഘിച്ചു നടത്തിയ അത്തരം സ്ഥലംമാറ്റങ്ങലോടെ പണമുള്ളവനും സ്വാധീനമുള്ളവനും എന്തും ആവാമെന്നും തത്വം ഊട്ടിയുറപ്പിക്കപ്പെട്ടു.

2011 ല്‍ ആദ്യമായി ഓണ്‍ ലൈന്‍ സംവിധാനം നിലവില്‍ വന്നു. 2010 മാര്‍ച്ചിനകം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും നിലവിലുള്ള ഒഴിവുകളിലേക്ക്‌ ന്യായമായ രീതിയില്‍ ട്രാന്‍സ്ഫര്‍ പ്രതീക്ഷിച്ച് ഒരുപാടു ജീവനക്കാര്‍ കാത്തിരുന്നു. പക്ഷെ മൂന്നു മാസം വെബ്‌സൈറ്റ് അടച്ചിട്ടു പിന്‍വാതിലിലൂടെ സ്വന്തക്കാരെയും പണം മുടക്കിയവരെയും സ്വാധീനമുള്ളവരെയും തിരുകിക്കയറ്റുന്നതിനാണ് ജീവനക്കാര്‍ സാക്ഷ്യം വഹിച്ചത്‌. അവസാനം വെബ്സൈറ്റ് തുറന്നപ്പോള്‍ ഒഴിവുകളെല്ലാം ഗോവിന്ദ........!ചിലര്‍ കോടതിയെ സമീപിച്ചു. തങ്ങള്‍ മൂന്നു വര്‍ഷം പൂര്തിയക്കാത്തത് കൊണ്ട് മറ്റു ചിലര്‍ സഹിച്ചു. കോടതി കേറിയത് കൊണ്ടോ എന്തോ അടുത്ത വര്‍ഷങ്ങളില്‍ ട്രാന്‍സ്ഫര്‍ വിളിച്ചില്ല. 2012 മാര്‍ച്ചോടെ മിക്ക ജീവനക്കാര്‍ക്കും നിയമനം ലഭിച്ചു മൂന്നു വര്‍ഷം പൂര്‍ത്തിയായിരുന്നു. പിന്‍വാതില്‍ ആ വര്‍ഷവും തുടര്‍ന്നു.

ഒടുവില്‍ 2013 മാര്‍ച്ചില്‍ ഇതാ വീണ്ടും ട്രാന്‍സ്ഫര്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പണവും സ്വാധീനവും ഇല്ലാത്തവന് സീനിയോരിട്ടിയുടെയും മറ്റു ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യായമായി കിട്ടേണ്ട അവകാശം ലഭിക്കാനുള്ള അസുലഭ അവസരം. വി എച്ച് എസ് സി യിലെ പല കോഴ്സുകളും വിരലിലെണ്ണാവുന്ന സ്കൂളുകളില്‍ മാത്രമാകയാലും സ്വന്തം ജില്ലയില്‍ ഒരു സ്റ്റാഫ്‌ നിയമിക്കപ്പെട്ടു പോയതിനാലും വിദൂര ജില്ലകളില്‍ കുടുംബത്തെ ഉപേക്ഷിച്ചു ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ക്ക് പ്രതീക്ഷ. ട്രെയിനിലും ബസ്സിലും ദിനേന ദൂരയാത്ര ചെയ്തു കഷ്ടപ്പെടുന്ന, രാവിലെ ആറുമണിക്ക് ഇറങ്ങി രാത്രി എട്ടു മണിക്ക് വീട്ടിലെത്തി കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീ ജീവനക്കാര്‍ക്ക്‌ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം.

പക്ഷെ LP/UP/High school ടീച്ചര്‍ മാര്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യമുള്ള ഒരു പ്രമുഖ അധ്യാപക സംഘടന ട്രാന്‍സ്ഫര്‍ മരവിപ്പിക്കാന്‍ നിവേദനം കൊടുത്തിരിക്കയാണത്രേ. സ്വന്തം മൂക്കിനു താഴെയുള്ള സ്കൂളില്‍ ജോലി ചെയ്യുന്നവരെ മാറ്റാന്‍ പാടില്ലത്രേ. വിദൂരമായ സ്റ്റേഷനില്‍ ജോലിയില്‍ പെട്ടുപോയവന്‍ റിട്ടയര്‍മെന്‍റ് വരെ അവിടെ തന്നെ ജോലി ചെയ്യണമത്രേ.

transfer വിളിക്കുന്നതിനു തൊട്ടു മുന്‍പ്‌ 2013 January, February മാസങ്ങളില്‍ 100 ഓളം നിലവിലുള്ള ഒഴിവുകളിലേക്ക്‌ ചട്ടങ്ങളെല്ലാം കാറ്റില്‍പറത്തി പിന്‍വാതിലൂടെ transfer നടത്തിയപ്പോള്‍ എവിടെയായിരുന്നു ഈ ഭിക്ഷാംദേഹികള്‍? അന്നൊന്നും ജീവനക്കാര്‍ക്ക്‌ ആശങ്ക ഇല്ലായിരുന്നോ? അതോ കാസര്‍ക്കോട് ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരത്ത്കാരനെ സ്വന്തം മൂക്കിനു താഴെയുള്ള സ്കൂളിലേക്ക് വലിച്ചുയര്‍ത്താന്‍ നോട്ടുഭാരം കൊണ്ട് തിങ്ങിയ പെട്ടിയില്‍ നിന്നും ചില അപ്പക്കഷണങ്ങള്‍ "നമ്മുടെ" വായിലും വീണത്‌ കൊണ്ടായിരുന്നോ ആ മൌനം?

പണവും സ്വാധീനവും ഉള്ളവന്‍റെ കാര്യത്തില്‍ മിണ്ടാതിരിക്കുകയും പാവപ്പെട്ടവന്‍റെ കാര്യം വരുമ്പോള്‍ ഞങ്ങളുടെ തിട്ടൂരം വേണമെന്ന് പറഞ്ഞു മുടക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക്‌ ചരിത്രം മാപ്പു തരില്ല.

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി


[You must be registered and logged in to see this image.]
vivaradoshi
vivaradoshi
SILVER
SILVER

Male Age : 31
Posts : 81
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Ehend och Go down

Ehend och

- Similar topics

 
Permissions in this forum:
Ta ene heleltsuulegiin sedvuuded hariulj chadahgui