v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

Vhse online transfer and Aesop's Rabbits Vote_lcap50%Vhse online transfer and Aesop's Rabbits Vote_rcap 50% [ 1 ]
Vhse online transfer and Aesop's Rabbits Vote_lcap50%Vhse online transfer and Aesop's Rabbits Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
raman (428)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
pareekutty (267)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
safeerm (97)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
vivaradoshi (82)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
satheesh (78)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
icsure (74)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
dilna (68)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
ganeshh (65)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 
Nissangan (62)
Vhse online transfer and Aesop's Rabbits Vote_lcapVhse online transfer and Aesop's Rabbits Voting_barVhse online transfer and Aesop's Rabbits Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Vhse online transfer and Aesop's Rabbits

2 posters

Go down

Vhse online transfer and Aesop's Rabbits Empty Vhse online transfer and Aesop's Rabbits

Post by vivaradoshi Sat Jun 22, 2013 10:48 pm

ഈസോപ്പിന്‍റെ മുയലുകള്‍

2011 മാര്‍ച്ചിലെ ഒരു പ്രഭാതം. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച്‌ 21 തിങ്കളാഴ്ച. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്ന ഈ മഹാവകുപ്പിലെ അത്രയൊന്നും മഹത്വമോ പ്രതാപമോ അവകാശപ്പെടാനില്ലാത്ത വൊക്കേഷണല്‍ ഇന്‍സ്ട്രക്റ്റര്‍ തസ്തികയില്‍ ഈ നിര്‍ഭാഗ്യവാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നു അധ്യയന വര്‍ഷങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുന്ന അവസരം. പൂര്‍വ ജീവിതത്തിലോ 2008 സപ്റ്റംബറില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതത്തിലോ അളവറ്റ് സന്തോഷിക്കാന്‍ ഒന്നുമില്ലാതെ പോയ ഈ നിര്‍ഭാഗ്യവാന്‍ ആദ്യമായി ഒരു പിതാവാകാന്‍ പോകുന്നതിന്‍റെ സന്തോഷം ആശങ്കകളുടെ അകമ്പടിയോടെ മനസ്സില്‍ തിരയടിക്കുന്ന സമയം. മാര്‍ച്ച്‌ 28, അന്നാണ് ഭാര്യയെ ആദ്യപ്രസവത്തിനു ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ദിവസം. ഭാര്യ അവളുടെ വീട്ടിലാണ്‌. അധികം അയല്‍വാസികള്‍ ഇല്ലാത്ത വീട്, റോട്ടിലെത്താന്‍ 200 മീറ്റര്‍ ദൂരം കുന്നിന്‍ മുകളില്‍ നിന്ന് താഴോട്ടിറങ്ങണം.ഭാര്യാപിതാവ്‌ പൂര്‍ണ ആരോഗ്യവാന്‍ ആണെന്നതാണ് ആകെയുള്ള ആശ്വാസം. എങ്കിലും ഏതു നേരവും മൊബൈല്‍ഫോണ്‍ നല്ല ശബ്ദത്തിലുള്ള റിംഗ് ടോണ്‍ വച്ച് കാത്തിരിക്കുകയാണ്.

കോഴിക്കോട് നിന്ന് 10കി മി വടക്ക്‌ ഒരു ഗ്രാമമാണ്‌ എന്‍റെ സ്വദേശം. വൊക്കേഷണല്‍ ഇന്‍സ്ട്രക്റ്റര്‍ വിഭാഗത്തിലെ വളരെ അപൂര്‍വമായ ഒരു വിഭാഗത്തിലാണ് എനിക്ക് ജോലി കിട്ടിയത്‌. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒരുപാടു പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തില്‍ പിറന്നതിന്‍റെ പ്രയാസങ്ങളുടെ മൂര്‍ധന്യം ഒരുപാട് അനുഭവിച്ചിട്ടുണ്ട്. 50 000 രൂപയില്‍ താഴെ ചെലവ് വരുന്ന ബി എഡ് കോഴ്സ്‌ പോലും മറ്റൊരു നിവൃത്തിയും ഇല്ലാതെ വിദ്യാഭ്യാസവായ്പ എടുത്ത് ചെയ്യേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് എഴുതാന്‍ ഒരു മഹാഭാരതം തന്നെ വേണ്ടി വരും. കോഴിക്കോട് ജില്ലയില്‍ ഒരു സ്കൂളിലും എനിക്ക് ജോലി കിട്ടിയ കോഴ്സ്‌ ഇല്ലാതെ വന്നത് ആദ്യ നിര്‍ഭാഗ്യം, പ്രായോഗികമായി ദിനേന ട്രെയിന്‍ മാര്‍ഗം പോയി വരാന്‍ സാധ്യമായ പാലക്കാട്‌,കണ്ണൂര്‍ ജില്ലകളില്‍ കോഴ്സ്‌ ഉണ്ടായിരുന്നെങ്കിലും ഒരേ ദിവസത്തെ അഡ്വൈസില്‍ എന്നേക്കാള്‍ റാങ്ക് ലിസ്റ്റില്‍ പിറകിലായ രണ്ടു പേര്‍ അതാത് ജില്ല നിവാസികള്‍ ആയിപ്പോയത് അടുത്ത നിര്‍ഭാഗ്യം. എങ്കിലും സീനിയോറിറ്റി അനുസരിച്ച് മറ്റുള്ള സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ എനിക്ക് കൂടുതല്‍ സൌകര്യപ്രദമായ സ്ഥലത്ത് നിയമനം തരും എന്ന് വിശ്വസിച്ചത് മഠയത്തരം. ഒടുവില്‍ 200 km അപ്പുറത്ത് ഏറണാകുളം ടൌണിനടുത്ത്‌ ഒരു സ്കൂളില്‍ നിയമന ഉത്തരവ്‌ ലഭിച്ചപ്പോള്‍ തിരുവനന്തപുരത്ത് ചെന്ന് പരാതിപ്പെട്ടപ്പോള്‍ "പേടിക്കേണ്ട, മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മാറാം" എന്ന വാക്കും വിശ്വസിച്ച് ഒച്ചപ്പാട് ഉണ്ടാക്കാതെ തിരികെ പോന്നത് അതിലേറെ മണ്ടത്തരം. ഇപ്പോഴിതാ അഞ്ചു വര്‍ഷം പൂര്‍ത്തിയാവാന്‍ പോകുന്നു. പ്രതീക്ഷയോടെ നിന്ന സ്ഥലം മാറ്റം പോലും ചില മനുഷ്യത്വമില്ലാത്ത സംഘടനകള്‍ ചേര്‍ന്ന്‍ കണ്ണുരുട്ടി മരവിപ്പിച്ചിരിക്കുന്നു.

2011 മാര്‍ച്ച്‌ 21ലേക്ക് മടങ്ങാം. പരീക്ഷക്കാലം. ഭാഗ്യവശാല്‍ ഡ്യൂട്ടി ഇല്ല. ഔദ്യോഗിക കാര്യങ്ങളില്‍ കര്‍ക്കശക്കാരിയായ പ്രിന്‍സിപ്പാള്‍ മേഡം ആഴ്ചയില്‍ ഒരിക്കല്‍ വന്ന് ഒപ്പ് ചാര്‍ത്തിയാല്‍ മതിയെന്ന്‍ സമ്മതിച്ചത്‌ അതിലേറെ ഭാഗ്യം. മുന്‍ ആഴ്ചയിലെ ഒപ്പിടാന്‍ അന്ന് എറണാകുളത്തിന് പോകാന്‍ തീരുമാനിച്ചിരുന്നു. 4മണിക്ക് എഴുന്നേറ്റ് 5 മണിക്ക് ആദ്യ ബസ്‌ ലാക്കാക്കി ബസ്റ്റോപ്പിലേക്ക് ഓട്ടം. പാളയത്തെ പച്ചക്കറി മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരുടെ (പല്ല് തേക്കാതെ പോലും വരുന്നവരുടെ വായ്നാറ്റവും സഹിച്ച്) കുട്ടകള്‍ക്കും ചാക്ക് കൂനക്കുമിടയിലോ വാതിലില്‍ തൂങ്ങിയോ യാത്ര ശീലിച്ചു പോയത് കൊണ്ട് ഒരു സാധാരണ സംഭവമായി തോന്നുന്നു. തിരക്ക് കാരണം പാളയത്ത്‌ വൈകിഎത്തുന്ന ബസ്‌ ഇറങ്ങിയാല്‍ പിന്നെ ജനശദാബ്ധി ടിക്കറ്റ്‌ കിട്ടാനുള്ള ഓട്ടമാണ്. ഓരോ ആഴ്ചയും കാണുന്നത് കൂടുതല്‍ നീണ്ടു വരുന്ന ക്യൂ ആണ്. ട്രെയിന്‍ പിടിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന ആശങ്കയും സമ്മര്‍ദവും ലൈഫില്‍ നിന്ന് 3 ദിവസത്തെ ആയുസ്സെങ്കിലും കുറയ്ക്കും. 6:15 നു പുറപ്പെടുന്ന ജനശദാബ്ധി 9:45 ഓടെ എറണാകുളത്ത്‌ എത്തും. പിന്നെയും ബസ്‌ പിടിക്കാനുള്ള ഓട്ടം. ഒടുവില്‍ പത്തരയോടെ സ്കൂളില്‍ ചെല്ലുമ്പോള്‍ പലപ്പോഴും കാണുക ചുവന്ന വരകളാണ്. സ്കൂള്‍ കോമ്പൌണ്ടിലൂടെ ആ സമയത്ത് തല ഉയര്‍ത്തി കയറി ചെല്ലാന്‍ പോലും മടിയാണ്. എല്‍ പി, യു പി ഹൈസ്കൂളുകളിലെ തലമുതിര്‍ന്ന അധ്യാപകര്‍ പത്തരയ്ക്ക് കേറി വരുന്ന ഈ അച്ചടക്കമില്ലാത്തവനെ അവജ്ഞയോടെ നോക്കുന്നത് കണ്ടാല്‍ ഈ ജോലിക്ക്‌ ജോയിന്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോവും. ഇനി അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ബ്ലാങ്ക് ആയി കിടന്നാല്‍ തന്നെ ഒപ്പ് വെക്കണമെങ്കില്‍ പ്രിന്‍സിപ്പാളിന് മുന്‍പില്‍ പാതാളത്തോളം താഴണം. ഇതൊക്കെ കഴിഞ്ഞു സ്റ്റാഫ്‌ റൂമില്‍ ചെന്നാലോ ചിലര്‍ മുറുമുറുക്കും. ഒരു റോഡിനു അപ്പുറത്ത് അടുത്ത് വീടുള്ളവര്‍ പ്രിന്‍സിപ്പാളിനോട്‌ മുന്‍കൂട്ടി അനുവാദം വാങ്ങി "ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാനോ കൊച്ചിനെ ആശുപത്രിയില്‍ കൊണ്ട് പോകാനോ" ഉള്ളതുകൊണ്ട് വന്നിട്ടുണ്ടാവില്ല. ഉച്ചയോടെ വന്ന് അതേ കൊച്ചിന്‍റെ സ്കൂളില്‍ പിടി എ മീറ്റിംഗ് ഉണ്ടെന്ന്‍ പറഞ്ഞ് രണ്ടു ഒപ്പും ഇട്ട് വന്നവഴി മുങ്ങുന്നവരും കുറവല്ല. സംഘടനബലവും മറ്റു ഉന്നത ബന്ധങ്ങളും ഇവരുടെ സ്വൌര്യവിഹാരത്തിന് അലകും പിടിയും ആകുമ്പോള്‍ പ്രിന്‍സിപ്പാളിന്‍റെ കാര്‍ക്കശ്യം ഇവര്‍ക്ക്‌ മുന്‍പില്‍ വെള്ളത്തില്‍ വരച്ച വരയായി മാറുന്നു. അവരുടെ ധിക്കാരം തീര്‍ക്കുന്ന കടുത്ത ഇച്ഛാഭംഗം കൂടി തീര്‍ക്കാന്‍ ഞങ്ങളെ പോലുള്ള ചാഞ്ഞ മരങ്ങളിലേക്ക് പാഞ്ഞു കയറും. അങ്ങനെ "എനിക്കും ചിലരെയൊക്കെ അടക്കി നിര്‍ത്താന്‍ കഴിവുണ്ടെന്ന്" പ്രിന്‍സിപ്പാള്‍ സ്വയം സമാധാനിക്കും. ഏതായാലും മാര്‍ച്ച്‌ 21 ന്‍റെ യാത്ര ഒട്ടൊക്കെ സമാധാനപരമായിരുന്നു. അന്ന് തന്നെ തിരിച്ചു വരാം. വൈകിയാലും പ്രശ്നമില്ല. ആകെയുള്ള അസ്വസ്ഥത ഏതുനിമിഷവും ആശുപത്രിയിലേക്ക്‌ പുറപ്പെടാന്‍ തയ്യാറാവണമെന്ന ഫോണ്‍ കോള്‍ വരും എന്ന ആശങ്ക മാത്രം. എങ്കിലും ആ തിങ്കളാഴ്ച പത്തരയോടെ എത്തി. ഒപ്പും ചാര്‍ത്തി പിന്നെ തിരുന്നല്‍വേലി ഹാപ്പ സൂപ്പര്‍ ഫാസ്റ്റ് പിടിക്കാന്‍ സൗത്ത്‌ റെയില്‍വേ സ്റ്റേഷന്‍ലേക്കുള്ള ഓട്ടം. 12.50 നു ഏറണാകുളം വിടുന്ന ആ വണ്ടി കിട്ടിയാല്‍ നാലരയ്ക്ക് കോഴിക്കോട്‌ എത്താം. അല്പം താമസിച്ചാല്‍ രണ്ടു മണിയുടെ നേത്രാവതി- സ്ലീപര്‍ എടുത്താല്‍ പോലും സീറ്റിനു നെട്ടോട്ടം ഓടേണ്ടതോ പോകട്ടെ ഏഴു മണിയോടെ മാത്രമേ എത്തൂ.
പക്ഷെ മാര്‍ച്ച്‌ 21 നു വൈകിട്ടു കോഴിക്കോട് എത്തും മുന്‍പേ വന്നു സ്കൂളില്‍ നിന്നും വിളി. ബുധനാഴ്ച ഇലക്ഷന്‍ ട്രെയിനിംഗ്. അതും പത്തു മണിക്ക് മട്ടാഞ്ചേരിയില്‍. ഫലത്തില്‍ ചൊവ്വാഴ്ച റിലീവിംഗ് ഓര്‍ഡര്‍ വാങ്ങാന്‍ പോകണം. ബുധനാഴ്ച മട്ടാഞ്ചേരിയും പോകണം. മാര്‍ച്ച്‌,ഏപ്രില്‍,മെയ്‌ അടക്കം മൂന്നു മാസത്തെ റൂം വാടക 7500 രൂപ ലാഭിക്കാന്‍ റൂം ഒഴിയറാണ് പതിവ്‌. അത് കാരണം രാത്രി തങ്ങാന്‍ ഇടമില്ല. പോരാത്തതിനു ഭാര്യയുടെ സാഹചര്യം കാരണം തങ്ങിയാലും മനസ്സുറക്കില്ല. അതുകൊണ്ട് ചൊവ്വാഴ്ചയും സര്‍കസ് തുടര്‍ന്നു. ബുധനാഴ്ച രാവിലെ ജനശദാബ്ധി ഇല്ല. സമയത്ത് എത്തണമെങ്കില്‍ പുലര്‍ച്ചെ അഞ്ചു മണിക്കുള്ള മംഗള തന്നെ ശരണം. സുഹൃത്തുക്കളെ ബൈക്ക്‌ നു വേണ്ടി ബുദ്ധിമുട്ടിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് പുറപ്പെട്ടു. നാലു കിലോമീറ്റര്‍ നടന്ന്‍ ഹൈവേയില്‍ എത്തി. കൃത്യസമയത്ത്‌ റെയില്‍വെസ്റ്റേഷനില്‍ എത്തി. തിരിച്ചു വരുമ്പോഴുള്ള ക്യൂ കാണുമ്പോഴുള്ള പ്രഷര്‍ കുറയ്ക്കാനും( മൂന്ന്‍ ദിവസത്തെ ആയുസ്സ് കൂട്ടാനും) തിരിച്ചു വരാന്‍ വൈകിയേക്കാം എന്നതിനാലും വൈകിട്ട് 6: 10 നു കോഴിക്കോടിനുള്ള ജനശദാബ്ധിക്ക് റിസര്‍വ്‌ ചെയ്തു. പതിനൊന്നരയോടെ മട്ടാഞ്ചേരിയില്‍ എത്തി. നാലു മണിക്ക്‌ ട്രെയിനിംഗ് കഴിഞ്ഞെങ്കിലും 4:20 ന്‍റെ കണ്ണൂര്‍ എക്സ്പ്രസ് കിട്ടിയില്ല. അഞ്ചരയോടെ നോര്‍ത്ത്‌ സ്റ്റേഷനില്‍ എത്തി. അപ്പോഴാണ് വീട്ടില്‍ നിന്നും കോള്‍................എവിടെയെത്തി?................നേരെ ബീച്ചാശുപത്രിയിലേക്ക് വന്നോളൂ............പക്ഷിയായെങ്കില്‍.........പറക്കാന്‍ ചിറകു മുളച്ചെങ്കില്‍....എന്നാഗ്രഹിച്ചു പോയ നിമിഷം....ആദ്യത്തെ കണ്മണിയെ ഏറ്റുവാങ്ങാന്‍ ഈ നിര്‍ഭാഗ്യവാനെ ദൈവം തുണക്കില്ലേ? പെട്ടെന്നാണ് അനൌണ്‍സ്മെന്‍റ് ശ്രദ്ധിച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.....ട്രെയിന്‍ നമ്പര്‍ 12082 തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വരെ പോകുന്ന തിരുവനന്തപുരം കോഴിക്കോട് ജനശദാബ്ധി എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നു. യാത്രക്കാര്‍ക്ക്‌ നേരിട്ട.......................സൗകര്യപ്രദമായ സ്ഥലത്ത് സീനിയോരിറ്റി ഉണ്ടായിട്ടുപോലും നിയമനം കിട്ടാത്തതിന്‍റെ പേരില്‍ ആരെയും ശപിക്കാത്ത ഞാന്‍ എനിക്ക് കിട്ടിയ അനീതിയുടെ വിലയറിഞ്ഞു. ഏറണാകുളത്ത് നിയമനം കിട്ടിയത് കൊണ്ടാണല്ലോ അവിടെ ഇലക്ഷന്‍ ഡ്യൂട്ടിയും ട്രെയിനിങ്ങും വന്നത്. സ്വന്തം കുഞ്ഞിനെ മറ്റാര്‍ക്കും കൈമാറും മുന്‍പ്‌ ഏറ്റു വാങ്ങാന്‍ ആഗ്രഹിക്കാത്ത പിതൃഹൃദയങ്ങളുണ്ടോ? ആശങ്കകളുടെ മൂര്‍ധന്യ നിമിഷത്തില്‍ ലേബര്‍ റൂമിനടുത്തു തന്‍റെ സാനിധ്യം ആരെങ്കിലും ആഗ്രഹിക്കാതിരിക്കുമോ?ഒടുവില്‍ പതിനൊന്നരയോടെ കോഴിക്കോട് എത്തിയ വണ്ടിയില്‍ നിന്നും ഇറങ്ങി ഓട്ടോ സ്റ്റാന്‍ഡിലെ ക്യൂ പേടിച്ച് രണ്ടു കിലോമീറ്റര്‍ നടക്കുമ്പോള്‍ എന്‍റെ ഭാവം കണ്ടു നിര്‍ത്തിയ മറ്റൊരു വഴിക്ക് പോകുന്ന ബൈക്ക്‌യാത്രക്കാരന്‍ ആശുപത്രിയില്‍ ഇറക്കി.

മൂന്നു ദിവസത്തെ യാത്ര ക്ഷീണം എന്നെ ഉറക്കിയില്ല. സിസേറിയനുള്ള ഒരുക്കത്തിനിടെ പിറ്റേന്ന് ഉച്ചയ്ക്ക് പതിനൊന്നിനാണ് എന്‍റെ കുഞ്ഞുമോള്‍ പിറന്നത്. അവള്‍ക്ക് ഇപ്പോള്‍ രണ്ടേകാല്‍ വയസ്സ്. ഞാന്‍ ഏറണാകുളത്ത് വന്നു പെട്ടിട്ടു നാലേമുക്കാല്‍ വര്‍ഷവും. മുന്‍വര്‍ഷത്തില്‍ തന്നെ അര്‍ഹത ഉണ്ടായിരുന്നു. പക്ഷെ വിജ്ഞാപനം വന്നില്ല. ഈ വര്‍ഷം വിജ്ഞാപനം വന്നതും മാനദണ്ഡം മുന്‍പേ പ്രഖ്യാപിച്ചതും ഒരുപാട് പ്രതീക്ഷ ഉണ്ടാക്കി. ഒടുവില്‍ താത്കാലിക ലിസ്റ്റ് വരെ വന്നപ്പോള്‍ അഞ്ചു വര്‍ഷമായി അനുഭവിക്കുന്ന ഈ കഷ്ടപ്പാടില്‍ നിന്നും മോചനം പ്രതീക്ഷിച്ചു.പക്ഷെ ചില സ്വാര്‍ത്ഥന്‍മാരുടെ കൂടെ നില്‍ക്കാനാണ് പാരമ്പര്യം അവകാശപ്പെടുന്ന സംഘടനകള്‍ക്ക് പോലും താല്പര്യം. എന്തിനു ഇങ്ങനെ ബുദ്ധിമുട്ടുന്നു? ജോലി കിട്ടിയ സ്ഥലത്ത് സെറ്റില്‍ ചെയ്തു കൂടെ? എന്നാണ് ചില പോക്കിരികളുടെ ചോദ്യം. സുഹൃത്തേ,  എല്ലാവരും നിങ്ങളെപ്പോലെ അപ്പപ്പന്‍മാരുടെ പാരമ്പര്യമായി കിട്ടിയ സ്വത്തുമായി കിട്ടുന്ന സ്ഥലത്ത് സെറ്റില്‍ ചെയ്യാന്‍ കഴിവുള്ളവരാണ് എന്ന്‍ ധരിക്കരുത്. സ്ക്വയര്‍ ഫീറ്റ്‌ വെച്ച് സ്ഥലം അളക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സ്വര്‍ഗമായ ഏറണാകുളത്ത് സെറ്റില്‍ ചെയ്യാന്‍ എന്നെപ്പോലുള്ളവര്‍ അഞ്ചു കൊല്ലം കലക്റ്റര്‍ പോസ്റ്റില്‍ ഇരുന്നാലും പണം തികയില്ല.
റൂം വാടക, എക്സ്ട്രാ കറന്‍റ്ബില്‍,ഭക്ഷണം,യാത്ര എന്നിവയ്ക്കായി ശമ്പളത്തിന്‍റെ നല്ലൊരു ഭാഗം മാറ്റി വെക്കേണ്ടി വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് വരുന്ന വീട്ടു ചെലവില്‍ യാതൊരു കുറവും ഞങ്ങള്‍ക്ക്‌ വരുന്നില്ല. ശനി,ഞായര്‍ ദിവസങ്ങളില്‍ വരുന്ന ബാങ്ക്, സ്റ്റാഫ്‌ സെലക്ഷന്‍ തുടങ്ങി നല്ലൊരു തുക അധികമായി വരുമാനം നേടാനുള്ള ഡ്യൂട്ടി ചെയ്യണമെങ്കില്‍ അതിനേക്കാള്‍ വിലയേറിയതും ആഴ്ചയിലൊരിക്കല്‍ മാത്രം കിട്ടുന്നതുമായ കുഞ്ഞുങ്ങളുടെ പുഞ്ചിരി ത്യജിക്കണം.

ലേഡി ടീച്ചര്‍മാര്‍ സ്ഥലം മാറ്റം നിഷേധിക്കപ്പെട്ടത് കൊണ്ട് അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇവിടെ വിവരിച്ചാല്‍ തീരുന്നതല്ല. അഞ്ചു കിലോമീറ്റര്‍ അകലേക്ക്‌ പോലും മാറാന്‍ തയ്യാറില്ലാത്തവര്‍ ഓര്‍ക്കുക. കേവലം അഞ്ചു കിലോമീറ്റര്‍ അധികദൂരം പോയാല്‍ നിങ്ങളുടെ ജീവിതതാളം തെറ്റുമെങ്കില്‍ ദിനേന ആറുമണിക്ക് ഇറങ്ങി വൈകിട്ട് എട്ടുമണിയോടെ വീട്ടിലെത്തുന്ന ഒരുപാട് ലേഡി ടീച്ചര്‍മാര്‍ ഈ വകുപ്പിലുണ്ട്. അവര്‍ക്കൊന്നും ജീവിതമേ ഉണ്ടാവില്ലല്ലോ.

കേവലം അഞ്ചു ശതമാനം മാത്രമാണ് സ്ഥലം മാറ്റം ആവശ്യമുള്ളവര്‍ എന്നാണ് മറ്റൊരു വാദം. അതിനു വേണ്ടി ബാക്കിയുള്ളവരെ ടെന്‍ഷന്‍ അടിപ്പിക്കണോ എന്നാണ് ചിലരുടെ ചോദ്യം. വസ്തുതാപരമായി തെറ്റാണു ഇത്. ഇനി യഥാര്‍ത്ഥത്തില്‍ അഞ്ചു ശതമാനം മാത്രമാണെങ്കില്‍ പോലും ഈ അഞ്ചു ശതമാനം അവകാശങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്ത രണ്ടാം തരം പൌരന്മാരാണോ?

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ ട്രാന്‍സ്ഫര്‍ റൂള്‍ ഇല്ലെന്നും 2004 ലെ GO അധ്യാപകര്‍ക്ക്‌ ബാധകമല്ലെന്നും അതിനാല്‍ ഇപ്പോള്‍ വിജ്ഞാപനം പോലും പാടില്ലെന്നും ഹയര്‍ സെക്കണ്ടറിയിലെ മാനദണ്ഡം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലും നടപ്പിലാക്കണം എന്നുമാണ് മറ്റൊരു വാദം. ഈ വര്‍ഷത്തെ വിജ്ഞാപനം വായിക്കാത്തതിന്‍റെ കുഴപ്പമാണ് അത്. വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ച 2004 ലെ GO യുടെ അവസാന ഭാഗം 2010 ലെ വി എച്ച് എസ് സി ട്രാന്‍സ്ഫര്‍ റൂള്‍ ആണ്. പിന്നെ അധ്യാപകര്‍ക്ക്‌ 2004 ലെ GO ബാധകമല്ലെന്ന് എവിടെയും പ്രസ്തവിച്ചിട്ടില്ല. മാത്രമല്ല ഒരു വകുപ്പിന്‍റെ  സ്പെഷ്യല്‍ റൂള്‍ ഒരു കാര്യത്തില്‍ ഒന്നും പ്രസ്താവിച്ചിടില്ലെങ്കില്‍ സര്‍വീസ്‌ റൂളും സ്റ്റാണ്ടിംഗ് GO കളും തന്നെയാണ് ബാധകമാവുക. ഒട്ടാകെ 785 സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംസ്ഥാനത്ത്‌ ഉണ്ട്. ഇനിയും അനുവദിക്കാന്‍ പോകുന്നു. ഓരോ ജില്ലയിലും മിനിമം മുപ്പത്‌ സര്‍ക്കാര്‍ സ്കൂള്‍. മിക്കവാറും എല്ലാ വിഷയങ്ങള്‍ക്കും ഓരോ ജില്ലയിലും 25ഓ അതില്‍ കൂടുതലോ പോസ്റ്റുകള്‍, പഴയ പ്രീ ഡിഗ്രീ വേര്‍പെടുത്തിയപ്പോള്‍ വന്ന സ്റ്റാഫ്‌ വര്‍ഷം തോറും വിരമിക്കുന്ന ഒഴിവുകള്‍ വരും, സ്ഥിരം സ്റ്റാഫ്‌ നിയമനവും വി എച്ച് സി ക്കും മുന്‍പ്‌ നടന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ആകട്ടെ, ആകെ 235 സര്‍ക്കാര്‍ സ്കൂള്‍, സ്ഥിരം നിയമനം 2007 നു ശേഷം, വിരമിക്കല്‍ അടുത്തൊന്നും ഇല്ല. ഇനി പുതുതായി അനുവദിക്കാനും സാധ്യത ഇല്ല. 42 കോഴ്സുകളില്‍ പലതും അപൂര്‍വം, ചില ജില്ലകളില്‍ പേരിനു ഒരെണ്ണം പോലും ഇല്ല. പിന്നെ എങ്ങനയാണ്‌ സാറെ രണ്ടിടത്തും ഒരേ നിയമം പ്രായോഗികമാവുക? മൂക്കിനു താഴെയുള്ള സ്കൂളില്‍ എന്നെന്നും ജോലി ചെയ്യാന്‍ ഇല്ലാത്ത നിയമങ്ങള്‍ ഉണ്ടാക്കുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക. ട്രാന്‍സ്ഫര്‍ ആവശ്യമുള്ള വളരെ ബുദ്ധിമുട്ടുന്ന ഒരു അദ്ധ്യാപിക ഇത്തരക്കാരെക്കുറിച്ച് പറഞ്ഞത്‌ " ദൈവം ഇതെല്ലം കാണുന്നുണ്ടല്ലോ. തൊട്ടടുത്തുള്ള സ്കൂളില്‍ നിന്നും മാറാന്‍ തയ്യാര്‍ ഇല്ലാത്തവര്‍ വല്ല ആക്സിഡന്‍റ്ഉം വന്ന് അവരുടെ കാലോ കയ്യോ ഒടിഞ്ഞു വികലാംഗനായി റിട്ടയര്‍മെന്‍റ് വരെ അവിടെ ഇരിക്കാന്‍ ഇട വരട്ടെ."

സ്ഥലം മാറ്റം ക്ഷണിച്ചപ്പോള്‍ തന്നെ ആരും അപേക്ഷിക്കെണ്ടേയെന്നും ഇത് നടക്കില്ല എന്നും പറഞ്ഞു സ്വന്തം അണികളെ പിന്തിരിപ്പിച്ച ഒരു സംഘടനക്ക് താത്കാലിക ലിസ്റ്റ് വന്നപ്പോഴേക്കും ഹാലിളകി. അപേക്ഷിക്കാഞ്ഞതിനാല്‍ ഒഴിവുള്ളിടത്തേക്ക് മാറ്റപ്പെട്ട അവരുടെ സീറ്റ് സംരക്ഷിക്കേണ്ടത് സംഘടനയുടെ പ്രസ്റ്റീജ്‌ പ്രശ്നമായി. സ്ഥലം മാറ്റം തല്‍കാലം നടക്കാതെ വന്നാല്‍ ആഗസ്റ്റിലും സപ്റ്റംബരിലും ലക്ഷങ്ങള്‍ കീശയിലാക്കി വേണ്ടപ്പെട്ടവര്‍ക്ക്‌ നല്കാനുള്ള അവസരം വരുമെന്ന് മുന്‍പും ഇതേപോലെ നടത്തിയ ചില നിഗൂഡശക്തികള്‍ തിരിച്ചറിഞ്ഞു. അത് കൊണ്ട് തൃശ്ശൂരില്‍ ഒഴിവിരിക്കെ കാസര്‍കോടിന് അയച്ചു മനപൂര്‍വം പരാതികള്‍ വരുത്താനുള്ള സാഹചര്യം സൃഷ്ടിച്ചു. അവരുടെ പ്രതീക്ഷ പോലെ പരാതികള്‍ വന്നു. സംഘടന ഇച്ചിച്ചതും 'പടച്ചോന്‍' മരവിപ്പിച്ചതും ഒന്ന് തന്നെ ആയത് ഇങ്ങനെ. 3 വര്‍ഷം വെച്ച് ജില്ലയും സ്കൂളും മാറ്റാന്‍  വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ സാധ്യമെങ്കില്‍ ഹയര്‍ സെക്കണ്ടറിക്കാരും അത് ആവശ്യപ്പെടും എന്ന്‍ മുന്നില്‍ക്കണ്ട ഒരു പേഴ്സണല്‍ സെക്രട്ടറി ഹയര്‍ സെക്കണ്ടറി അദ്ധ്യാപിക കൂടിയായ തന്‍റെ ഭാര്യക്ക്‌ പാരയാവുമെന്ന കാരണത്താല്‍ "ഇത് നടക്കരുത്‌" എന്ന്‍ കരു നീക്കുന്നു. അഴിമതി ആരോപണം പേടിച്ച് മന്ത്രി അനങ്ങില്ല. സ്ഥലം മാറ്റം വേണ്ടവരെക്കാള്‍ വേണ്ടതവരാണ് കൂടുതല്‍ എന്ന്‍ മന്ത്രിയെ ധരിപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്‌.അതുകൊണ്ട് ഈ വര്‍ഷം ഒന്നും പ്രതീക്ഷിക്കണ്ട.

രണ്ടു വര്‍ഷം മുന്‍പ്‌ എയിഡഡ് മാനേജ്മെന്‍റ് പീഡിപ്പിച്ച കാരണത്താല്‍ ഒരു അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവം എല്ലാവരും ഓര്‍ക്കുന്നത് നന്ന്.അത് ചെറിയ സംഭവമായി വിസ്മരിച്ചു. പക്ഷെ ഈ വിഷയത്തോട് ബന്ധപ്പെട്ട്(അങ്ങനെ ആര്‍ക്കും തോന്നതിരിക്കട്ടെ) അത്തരം വല്ലതും സംഭവിച്ചാല്‍ എല്ലാ സിംഹാസനങ്ങളും തകരും. സ്ഥലം മാറ്റം നടത്തരുത് എന്നായിരുന്നെങ്കില്‍ എന്തിനു താത്കാലിക ലിസ്റ്റ് ഇടുന്ന ഘട്ടം വരെ എത്തിച്ചു മരവിപ്പിച്ചു? വിജ്ഞാപനം ഇറക്കാന്‍ അനുമതി നല്‍കേണ്ടയിരുന്നല്ലോ.

പക്ഷെ ഏറ്റവും നിരാശാജനകമായ കാര്യം ഇരകള്‍ ഇപ്പോഴും ഉറക്കം തുടരുന്നു എന്നാണ്. നാനൂറോളം അധ്യാപകര്‍ സ്ഥലം മാറ്റം വളരെ അത്യാവശ്യം ആയവരെങ്കിലും വളരെ കുറച്ചു പേരെ ഈ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നുള്ളൂ. ഈസോപ്പിന്‍റെ മുയലുകള്‍ എന്നും ഉറങ്ങിക്കൊണ്ടേയിരിക്കും.... അര്‍ഹതയില്ലാത്ത ആമകള്‍ എന്നും  ജയിച്ചു കൊണ്ടേയിരിക്കും.........


An email received from one of my friend for publication

[You must be registered and logged in to see this link.]

vivaradoshi
vivaradoshi
SILVER
SILVER

Male Age : 36
Posts : 82
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

Vhse online transfer and Aesop's Rabbits Empty Re: Vhse online transfer and Aesop's Rabbits

Post by dilna Thu Jun 27, 2013 7:57 pm

happy

Don't worry. Everything will be OK in future[You must be registered and logged in to see this image.]
dilna
dilna
Royal
Royal

Female Age : 34
Posts : 68
Reputation : 7
Birthday : 1989-11-04
Join date : 2012-10-03

Extended Profile
Your views:
Nick name: Star
Experience:
Vhse online transfer and Aesop's Rabbits Left_bar_bleue1/1Vhse online transfer and Aesop's Rabbits Empty_bar_bleue  (1/1)

Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum