v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

Do VHSE Special rule insist Regular college study for teaching posts? Vote_lcap50%Do VHSE Special rule insist Regular college study for teaching posts? Vote_rcap 50% [ 1 ]
Do VHSE Special rule insist Regular college study for teaching posts? Vote_lcap50%Do VHSE Special rule insist Regular college study for teaching posts? Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
raman (428)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
pareekutty (267)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
safeerm (97)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
vivaradoshi (82)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
satheesh (78)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
icsure (74)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
dilna (68)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
ganeshh (65)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 
Nissangan (62)
Do VHSE Special rule insist Regular college study for teaching posts? Vote_lcapDo VHSE Special rule insist Regular college study for teaching posts? Voting_barDo VHSE Special rule insist Regular college study for teaching posts? Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Do VHSE Special rule insist Regular college study for teaching posts?

Go down

Do VHSE Special rule insist Regular college study for teaching posts? Empty Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Thu Jan 26, 2017 12:06 am

Do VHSE Special Rule demand Regular college study for teaching posts?

വി എച്ച് എസ് ഇ സ്പെഷ്യല്‍ റൂളിനെ ഒന്ന് പരിശോധിക്കാം. GO (p) No 80/2004 dated thiruvanathapuram 12/3/2004 ആയി ഇറങ്ങിയ റൂളിന്‍റെ അധ്യാപക തസ്തികയ്ക്ക് വേണ്ട യോഗ്യത പ്രസ്താവിച്ച റൂള്‍ 4/table 4 എന്ന ഭാഗം താഴെ കൊടുക്കുന്നു. മേല്‍ പ്രസ്താവിച്ച ജി ഓ യുടെ പേജ് 22 ല്‍ നിന്നുമാണ് ക്വോട്ട് ചെയ്യുന്നത്. ഈ റൂള്‍ മുഴുവനായും ക്ലിയര്‍ ഫോര്‍മാറ്റില്‍ [You must be registered and logged in to see this link.]
Non vocational teacher English: By Transfer or By Direct Recruitment
Qualification i) Post graduate degree in English with not less than 50% marks awarded by any of the universities in Kerala or an equivalent qualification
ii) 1. B.Ed Degree in the concerned subject acquired after a regular course of studyfrom any of the universities in Kerala or a qualification recognised as equivalent thereto by a university of Kerala
[size=18]B.Ed concerned subject ല്‍ ഇല്ലാത്ത പക്ഷം മറ്റുള്ളവ പരിഗണിക്കും, സെറ്റ് വേണം എന്നൊക്കെ പറഞ്ഞു യോഗ്യത പ്രസ്താവിച്ച ഈ ഭാഗം തുടര്‍ന്ന് പോകുന്നു. ഈ ഭാഗം നോക്കിയാണ് ഒരു ഉദ്യോഗാര്‍ഥി നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലിഷ് വിഷയത്തിനു യോഗ്യനാണോ എന്ന് പരിശോധിക്കുന്നത്. അതായത്‌  സ്പെഷ്യല്‍ റൂളിലെ തന്നെ സ്പെഷ്യല്‍ ക്ലോസ്. അതിന്‍റെ ഭാഗം തന്നെ റഫര്‍ ചെയ്യാന്‍ താഴെ കൊടുക്കുന്നു.[/size]


അരിയാഹാരം കഴിക്കുന്നവന് ഇത് വായിച്ചാല്‍ മനസ്സിലാവുന്ന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.
1. Non vocational teacher English നു വേണ്ട പി ജി യോഗ്യത സംബന്ധിച്ച് റൂള്‍ പറയുന്ന ആദ്യഭാഗം ഇങ്ങനെ 
i) Post graduate degree in English with not less than 50% marks awarded by any of the universities in Kerala- കേരളത്തിലെ ഏതെങ്കിലും  സര്‍വകലാശാലയില്‍ നിന്നും നേടുന്ന എംഏ ഇംഗ്ലീഷ് ബിരുദം നേടിയ ആള്‍ യോഗ്യനാണ്. ഇന്ന രീതിയിലേ പഠിക്കാവൂ എന്ന യാതൊരു നിബന്ധനയും റൂളില്‍ ഇല്ല. റഗുലര്‍ കോളേജില്‍ പഠിച്ചവന്‍ എന്നോ കേരള, എം ജി സര്‍വകലാശാലകളുടെ കീഴില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി പാരലല്‍ കോളേജില്‍ പഠിച്ച്  എം ഏ ചെയ്തവനോ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്ന പരിപാടിക്ക്‌ പകരം വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തു പാരലല്‍ കോളേജില്‍ പഠിച്ചവനെയോ നിയമം വേര്‍തിരിച്ച് കാണുന്നില്ല. കേരളത്തില്‍ നിന്നാണെങ്കില്‍ ഏതു രീതിയില്‍ പഠിച്ചാലും അവന് തുല്യതാ സര്‍ട്ടിഫിക്കറ്റ് പോലും വേണ്ടാത്ത രീതിയില്‍ യോഗ്യന്‍ ആണെന്ന് യോഗ്യത പ്രത്യേകം പ്രസ്താവിച്ച സ്പെഷ്യല്‍ ക്ലോസ് ആയ ഈ ഭാഗം പറയുന്നു.
2. i) Post graduate degree in English with not less than 50% marks awarded by any of the universities in Kerala or an equivalent qualification. ഇനി ചുവപ്പ് കളറില്‍ എഴുതിയ രണ്ടാം ഭാഗം നോക്കുക. നേരത്തെ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് എം എ ഇംഗ്ലീഷ് നേടണം എന്നാണ് ഒന്നാം ഭാഗത്ത് പറഞ്ഞത്‌. ഇവിടെ അതിന്‍റെ തത്തുല്യം എന്നും പറഞ്ഞിരിക്കുന്നു. അതായത്‌ പൊതുവായി തത്തുല്യം എന്ന് പറഞ്ഞ ഈ വാക്ക് കൊണ്ട് എം എ ഇംഗ്ലീഷ് എന്ന കോഴ്സിനു തുല്യമായ മറ്റു പി ജി ബിരുദങ്ങള്‍ എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്, കേരളത്തിനു പുറത്തു നിന്നും ചെയ്യുന്ന എം എ ഇംഗ്ലീഷ് ബിരുദം കൂടിയാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ അതിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ തത്തുല്യം ആയി പരിഗണിക്കൂ. കേരളത്തിന്‌ പുറത്തെ ഒരുപാട് ഡീംഡ് സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യത നല്‍കുന്നില്ല. അതുപോലെ പ്രാക്റ്റിക്കല്‍ നിര്‍ബന്ധമായ ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ സയന്‍സ് വിഷയങ്ങളില്‍ വിദൂര വിദ്യാഭ്യാസം വഴി പി ജി തമിഴ്നാട്ടിലെ ചില സര്‍വകലാശാലകളില്‍ ഉണ്ടെങ്കിലും അവയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ല. അതിനാല്‍ തന്നെ ഈ ക്ലോസിലൂടെ ചുളുവില്‍ പി ജി നേടി വരുന്ന ആര്‍ക്കും അധ്യാപകര്‍ ആയി കയറി വരാന്‍ കഴിയില്ല. പക്ഷെ അംഗീകാരമുള്ള പ്രൈവറ്റ്/വിദൂര കോഴ്സുകള്‍ പഠിച്ചവരെ പുറത്ത്‌ നിര്‍ത്തണമെന്ന് ഈ ക്ലോസ് അനുശാസിക്കുന്നില്ല എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്‌.
3. ഇനി നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് തസ്തികയുടെ രണ്ടാം യോഗ്യത ആയ B.Ed നെ സംബന്ധിച്ച് പറഞ്ഞ ഭാഗം നോക്കുക. 
ii) 1. B.Ed Degree in the concerned subject acquired after a regular course of study from any of the universities in Kerala ഇതില്‍ ചുവപ്പ് കളറില്‍ കൊടുത്ത ഭാഗം ശ്രദ്ധിക്കുക. എന്ത് കൊണ്ടാണ് B.Ed നു ഈ സ്പെഷ്യല്‍ ക്ലോസില്‍ പ്രത്യേകം acquired after a regular course of study പറഞ്ഞു? പി ജി  യോഗ്യത പ്രസ്താവിച്ച ഭാഗത്ത് കൂടി ഈ രീതിയില്‍ acquired after a regular course of study എന്നെഴുതി വെക്കാന്‍ സ്പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്ത കരിക്കുലം കമ്മിറ്റിക്കും വിദഗ്ധര്‍ക്കും പ്രത്യേകം പണച്ചെലവ് വരുന്ന കാര്യം ആയിരുന്നില്ലല്ലോ. പിന്നെന്തേ പി ജി യോഗ്യത acquired after a regular course of study എന്ന് പ്രത്യേകം എഴുതാതെയും B.Ed നു അങ്ങനെ എഴുതിയും ചേര്‍ത്തു? 
പി ജി തലത്തില്‍ റഗുലര്‍ പഠനം ഉദ്ദേശിച്ചിട്ടില്ല എന്ന് മനസ്സിലാക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഇത് തന്നെ മതി.
4. ഇനി B.Ed യോഗ്യത സംബന്ധിച്ച് പറഞ്ഞ രണ്ടാം ഭാഗം ii) 1. B.Ed Degree in the concerned subject acquired after a regular course of studyfrom any of the universities in Kerala or a qualification recognised as equivalent thereto by a university of Kerala പച്ച കളറില്‍ എഴുതിയത് ശ്രദ്ധിക്കുക. ഇവിടെ or a qualification recognised as equivalent thereto by a university of Kerala. എന്നാണ് പ്രസ്താവിച്ചത്. ഇവിടെ thereto എന്ന പദം കൊണ്ട് റഗുലര്‍ ആയി തന്നെ പഠിച്ച B.Ed തന്നെ വേണം എന്നല്ല ഉദ്ദേശിക്കുന്നത്. ഏതെന്കിലും ഒരു ഉദ്യോഗാര്‍ഥി റഗുലര്‍ അല്ലാത്ത B.Ed ചെയ്താല്‍ പോലും അതിനെ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല തത്തുല്യമായി അംഗീകരിക്കുന പക്ഷം അത് യോഗ്യതയായി പരിഗണിക്കാം എന്ന് തന്നെയാണ്.
5.ഈ റൂള്‍ 4 എന്നത് യോഗ്യത പ്രസ്താവിച്ച സ്പെഷ്യല്‍ ക്ലോസ് ആണെന്നും സ്പെഷ്യല്‍ റൂളില്‍ തന്നെ വേറെ ഏതെങ്കിലും ഭാഗത്ത് പൊതുവായ (ജനറല്‍ ക്ലോസ്) ക്ലോസില്‍ ഈ പ്രസ്താവനയ്ക്ക് വിരുദ്ധമായ രീതിയില്‍ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അതില്‍ ഏതാണ് പരിഗണിക്കേണ്ടത്? ഏതാണ് തള്ളേണ്ടത് എന്ന് റൂള്‍ അടിസ്ഥാനത്തില്‍ തന്നെ നമുക്ക്‌ ചര്‍ച്ച ചെയ്യാം..റിപ്ലൈ ബോക്സില്‍ താഴെ തുടരും 


Last edited by Malamaram chakkappan on Sat Feb 11, 2017 11:44 pm; edited 2 times in total
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Do VHSE Special Rule insists Regular college study for teaching posts?

Post by Malamaram chakkappan Thu Jan 26, 2017 11:41 pm

Do VHSE Special Rule insists Regular college study for teaching posts?

     വി എച്ച് എസ്ഇ  സ്പെഷ്യല്‍ റൂള്‍ 2004ല്‍ ഓരോ തസ്തികയ്ക്കും വേണ്ടുന്ന യോഗ്യത റൂള്‍4/ടേബിള്‍4 എന്ന് പറയുന്ന ഭാഗത്ത്‌ പ്രസ്താവിച്ചതായി മനസ്സിലാക്കിയല്ലോ. അതില്‍ എന്‍ വി ടി ഇംഗ്ലീഷ് അടക്കം എല്ലാ എന്‍ വി ടി തസ്തികയുടെയും പി ജി യോഗ്യത റഗുലര്‍ പഠനം എന്ന നിബന്ധന പ്രത്യേകം പരാമര്‍ശിക്കാതെയും എന്നാല്‍ മറ്റൊരു യോഗ്യത ആയ B.Ed പ്രസ്താവിച്ചിടത്ത്‌ റഗുലര്‍ പഠനത്തിലൂടെ നേടണം എന്ന് പ്രത്യേകം എടുത്തു പറഞ്ഞതായും മനസ്സിലാക്കി. സ്പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്യുമ്പോള്‍ വിദഗ്ദരുടെ മനസ്സില്‍ പി ജി പഠനം റഗുലര്‍ ആയാല്‍ മാത്രം പരിഗണിക്കാം എന്ന ഉദ്ദേശം ഇല്ലായിരുന്നെന്നും ഉണ്ടെങ്കില്‍ പി ജി യോഗ്യത പ്രസ്താവിച്ച സ്ഥലത്ത് കൂടി അക്കാര്യം പ്രത്യേകം പ്രസ്താവിക്കുമായിരുന്നു എന്നും സാമാന്യ വായനയില്‍ നിന്ന് മനസിലാക്കാം. ഈ റൂള്‍4/ടേബിള്‍4 എന്ന് പറയുന്നത് സ്പെഷ്യല്‍ ക്ലോസ് ആണ് എന്ന കാര്യത്തിലും തര്‍ക്കമില്ലല്ലോ. കാരണം ഒരു ഉദ്യോഗാര്‍ഥി ഒരു തസ്തികയ്ക്ക് യോഗ്യനാണോ, അതിനു വേണ്ട അക്കാദമിക്‌ യോഗ്യത അയാള്‍ നേടിയിട്ടുണ്ടോ എന്ന് റൂളിന്‍റെ ഈ ഭാഗം നോക്കിയാലെ മനസ്സിലാവൂ.
      സ്പെഷ്യല്‍ റൂളില്‍ പൊതുവായ കാര്യങ്ങള്‍ നോട്ട് ആയി ചേര്‍ക്കാന്‍ അനുമതി നല്‍കിയതായി സ്പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്യുന്ന പ്രവര്‍ത്തനത്തെ  സംബന്ധിച്ച് ഗവണ്മെന്‍റ് ഇറക്കിയ  മാര്‍ഗ രേഖയില്‍ കാണുന്നു. ഈ ജനറല്‍ ക്ലോസുകള്‍ പാലിക്കേണ്ടത് തന്നെയാണെന്ന് സംശയമില്ല. വി എച്ച് എസ് ഇ സ്പെഷ്യല്‍ റൂളിലും (2004) യോഗ്യത പ്രസ്താവിച്ച റൂള്‍4/ടേബിള്‍4 നു താഴെ നോട്ട്1 എന്ന ജനറല്‍ ക്ലോസ് ഉണ്ടായിരുന്നു. ആ ജനറല്‍ ക്ലോസ് ഇങ്ങനെ വായിക്കാം.
Note1- All the educational qualification for teaching posts should be one acquired after a regular course of study from any of the universities in Kerala.
ഇതിന്‍റെ നേര്‍ ഭാഷാന്തരം ഇങ്ങനെ 
"അധ്യാപക തസ്തികകള്‍ക്ക് വേണ്ട എല്ലാ യോഗ്യതകളും റഗുലര്‍ പഠനത്തിന് ശേഷം നേടിയതാവണം."
     വകുപ്പ്‌ നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായെങ്കിലും സ്ഥിരം അധ്യാപകര്‍ ഇല്ലാത്തതിനാല്‍ മിനിസ്ട്ടീരിയല്‍ ജീവനക്കാരെ അധ്യാപകരായി നിയോഗിച്ചിരുന്നു. അവരില്‍ പലരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എളുപ്പത്തില്‍ പി ജി ചെയ്ത് സ്ഥിരപ്പെടാന്‍ നോക്കുമെന്നും അത് തടയാന്‍ അന്നത്തെ ഡയറക്ടര്‍ മോഹന്‍ എബ്രഹാം പ്രത്യേക താല്പര്യ പ്രകാരം ആണ് ഈ ക്ലോസ് ചേര്‍ത്തതെന്നും അദ്ദേഹത്തിന്‍റെ ഉദ്ദേശം കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള റഗുലര്‍/പ്രൈവറ്റ് ഉള്‍പടെ എല്ലാ തരം ബിരുദങ്ങളെയും പരിഗണിക്കുകയും 
മറ്റു സംസ്ഥാനങ്ങളിലെ വിദൂര ബിരുദക്കാരെ ഒഴിവാക്കുകയും ആയിരുന്നു എന്നും പറയപ്പെടുന്നു. ഏതായാലും അതിനെ പല തലത്തില്‍ വായിക്കാന്‍ സാഹചര്യമുണ്ട്. വാക്കിന് വാക്കായി  എടുത്ത്‌ ഒന്ന് പരിശോധിക്കാം.
1. All the educational qualification for teaching posts should be one acquired after a regular course of study from any of the universities in Kerala. ചുവപ്പിലെഴുതിയ ഭാഗം All the educational qualification എന്നത് ശ്രദ്ധിക്കുക. എന്‍ വി ടി തസ്തികകളുടെ യോഗ്യത PG,B.Ed, SET/NET ആണെന്നും regular course of study എന്നത് കൊണ്ട് ഇപ്പോള്‍ അധികൃതര്‍ പറയുന്ന "Regular college study" എന്ന പരിമിത അര്‍ഥം തന്നെയാണെന്നും സങ്കല്പിച്ചാല്‍ പി ജി ക്ക് റഗുലര്‍ കോളേജില്‍ പഠിക്കാം, B.Ed നും റഗുലര്‍ കോളേജില്‍ പഠിക്കാം എന്നാല്‍ SET വെറും എലിജിബിലിറ്റി ടെസ്റ്റ് മാത്രമാണ്. അതെങ്ങനെ റഗുലര്‍ ആയി പഠിക്കും? പ്രൈവറ്റ് സ്ഥാപനത്തില്‍ കോച്ചിങ്ങിനു പോകുന്നത് ഇവര്‍ നിര്‍ദേശിക്കുന്ന "റഗുലര്‍ സ്റ്റഡി" എന്ന ഗണത്തില്‍പ്പെടുന്നതല്ലല്ലോ. കേരള ഗവണ്‍മെന്റ്‌ ഔദ്യോഗികമായി സെറ്റ് പരീക്ഷയ്ക്ക് കോച്ചിംഗ് ക്ലാസ്സ്‌ കൊടുക്കുന്നുമില്ല. ചുരുക്കത്തില്‍ All the educational qualification റഗുലര്‍ പഠനത്തിലൂടെ നേടുക അപ്രായോഗികം എന്ന് മനസിലാക്കാം. റഗുലര്‍ പഠനം നിര്‍ദേശിച്ച ഈ നോട്ടിന്‍റെ സാധുത ഈ ഒരറ്റക്കാര്യം കൊണ്ട് നഷ്ടപ്പെടുന്നു. സെറ്റ് റഗുലര്‍ ആയി പഠിക്കാത്തത് കൊണ്ട് ഇത് വരെ നിയമിക്കപ്പെട്ട മുഴുവന്‍ എന്‍ വി ടി മാരുടെയും നിയമനം അസാധു ആവുമോ? ഇല്ല. കാരണം റഗുലര്‍ കോളേജ്‌ പഠനത്തിലൂടെ എല്ലാ യോഗ്യതയും നേടണം എന്ന നിബന്ധന സ്വയം തന്നെ അപ്രായോഗികം ആവുന്നു.
2.All the educational qualification for teaching posts should be one acquired after a regular course of study from any of the universities in Kerala.ചുവപ്പിലെഴുതിയ a regular course of study എന്ന വാക്കും പല സെന്‍സിലും എടുക്കും. വിശാലമായ അര്‍ത്ഥത്തില്‍ പി ജി യെ സംബന്ധിച്ച് പറയുമ്പോള്‍ 10+2+3 എന്ന രീതിയില്‍ അടിസ്ഥാന ഡിഗ്രികള്‍ നേടിയതിന് ശേഷം എടുക്കുന്ന പി ജി യാണ് റഗുലര്‍ പി ജി ആയി കണക്കാക്കുന്നത്. അടിസ്ഥാന യോഗ്യത ഇല്ലാത്ത 21 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും മൈസൂര്‍ സര്‍വകലാശാലയില്‍ പി ജിക്ക്‌ രജിസ്റ്റര്‍ ചെയ്തു പരീക്ഷ എഴുതാം. പത്താം ക്ലാസ്‌ യോഗ്യതയുള്ള ചില ക്ലാര്‍ക്കുമാര്‍ അത്തരം പി ജി ചെയ്തു ടീച്ചിംഗ് തസ്തികയില്‍ എത്താതിരിക്കാന്‍ വെച്ച നിബന്ധന കൊണ്ട് ഈ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കരുതിയാല്‍ തെറ്റ് പറയാനാവില്ല. പ്രത്യേകിച്ചും after a regular course of study എന്നതിലെ after എന്ന വാക്കിന്‍റെ സൂചന ഇത് തന്നെയാണ്. പി ജി ഉള്‍പടെ യുള്ള ഡിഗ്രികള്‍ ആണ് അര്‍ത്ഥമാക്കിയിരുന്നെങ്കില്‍ after എന്ന വാക്കിന് പകരം through എന്ന വാക്ക് ഉപയോഗിച്ച് കൂടുതല്‍ സ്പഷ്ടത വരുമായിരുന്നു. All the educational qualification for teaching posts should be one acquired through(instead of using "after") a regular course of study from any of the universities in Kerala എന്നായിരുന്നെങ്കില്‍ അത് 10+2+3 യെ അല്ല ഉദ്ദേശിച്ചത് എന്ന് പറയാമായിരുന്നു.
3. All the educational qualification for teaching posts should be one acquired after a regular course of study from any of the universities in Kerala. ചുവപ്പിലെഴുതിയ any of the universities in Kerala എന്ന വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതല്ല. കാരണം നേരത്തെ പറഞ്ഞ യോഗ്യത പ്രസ്താവിച്ച റൂള്‍ പ്രകാരം മറ്റുള്ള സര്‍വകലാശാലകള്‍ തത്തുല്യം ആയി സക്ഷ്യപ്പെടുത്തുന്നവ പരിഗണിക്കാന്‍ പറയുമ്പോള്‍ ഇവിടെ കേരളത്തിലെ സര്‍വകലാശാലയില്‍ നിന്ന് തന്നെ യോഗ്യത നേടണം എന്ന് പ്രസ്താവിച്ചാല്‍ അത് അതേ റൂളിലെ തന്നെ മറ്റൊരു സ്പെഷ്യല്‍ ക്ലോസിന് വിരുദ്ധമായി വരുന്നു. നോട്ട് എന്ന സ്പെഷ്യല്‍ റൂളിലെ പ്രസ്താവന/ക്ലോസ് ജനറല്‍ ആണെന്നും ഓര്‍ക്കുക. ഈ നോട്ട് മാത്രം നോക്കിയാല്‍ ഒരാള്‍ എന്‍ വി ടി ഇംഗ്ലീഷ് തസ്തികയ്ക്ക് യോഗ്യനാണോ എന്ന് പറയാന്‍ കഴിയില്ല. അതിനു വേണ്ട യോഗ്യത പ്രത്യേകം എടുത്ത്‌ പറഞ്ഞ ഭാഗം റൂള്‍4 ആണ്. ഇതിന്‍റെ വിശദീകരണം തുടര്‍ന്നുള്ള മൂന്നാം ഭാഗത്ത്‌ പ്രത്യേകം വിശദീകരിക്കുന്നുണ്ട്. 
4. All the educational qualification for teaching posts should be one acquired after a regular course of study from any of the universities in Kerala. ഇതില്‍ ടീച്ചിംഗ് പോസ്റ്റ് എന്ന ഭാഗം ഏതാണെന്ന് പ്രത്യേകം എടുത്ത്‌ പറഞ്ഞിട്ടില്ല എന്നൊരു കാര്യവും ബാലിശമാണെങ്കിലും പറയാം. കാരണം വൊക്കേഷണല്‍ ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ എന്നിവയോടൊപ്പം വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍, ലാബ്‌ ടെക്നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയവയുടെ യോഗ്യതയും കൂട്ടത്തില്‍ ഉണ്ട്. അവര്‍ ടീച്ചിംഗ് വിഭാഗമാണോ അല്ലയോ, ആണെങ്കില്‍ "Regular college study" എന്ന പരിമിത അര്‍ഥം അതിനും ബാധകം ആണോ അല്ലയോ തുടങ്ങിയവ വ്യക്തമല്ല. വ്യക്തമാല്ലത്തവ inoperative ആയി കരുതുക എന്ന് തന്നെയാണ് സാമാന്യ നിയമം.
അപ്പോള്‍ റഗുലര്‍ പഠനം കൂടിയേ തീരൂ എന്ന് നിഷ്കര്‍ഷിക്കുന്ന നോട്ട് 1 ന് അത് റൂളിലെ സ്പെഷ്യല്‍ ക്ലോസിന് വിരുദ്ധമാകയാല്‍ സ്വയം നിരാകരിക്കപ്പെടുന്നു. ഇത് ഈ എഴുതിയവന്‍റെ അഭിപ്രായമല്ല. WA No 2972/2007 നമ്പര്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഡിക്റ്റം ആണ്. 2007 ല്‍ പി എസ് സി ക്കെതിരെ വന്ന ഈ ഉത്തരവ്‌ വന്നതും അത് പൂഴ്ത്തിവെച്ച് അധികാരികള്‍  ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുന്നതിന്റെയും ഉള്ളുകള്ളികള്‍ ഭാഗം 4 ല്‍ വിവരിക്കാം.
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Fri Feb 10, 2017 11:29 pm

General clause and special clauses

കേരള സര്‍വീസ് റൂള്‍സ് എന്നതിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഈ റൂള്‍ സര്‍വീസില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് പൊതുവായി ബാധകമാണ്. സ്പെഷ്യല്‍ റൂള്‍സ് പേര് പോലെ തന്നെ അതാത് വകുപ്പുകള്‍ക്ക് മാത്രമേ ബാധകം ആവുകയുള്ളൂ. സ്പെഷ്യല്‍ റൂള്‍ സര്‍വീസ് റൂളിന്‍റെ ഭാഗം മൂന്ന്‍ ആയി കണക്കാക്കപ്പെടുന്നു. സ്പെഷ്യല്‍ റൂള്‍ ഒരുവകുപ്പിന് പ്രത്യേകമായി ബാധകമാവുന്നു എന്ന് പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി അതിലുണ്ട്. സര്‍വീസ് റൂളില്‍ ഒരു ക്ലോസ് ഉണ്ടെന്നും സ്പെഷ്യല്‍ റൂളില്‍ അത്പ്രസ്താവിച്ചത് മറ്റൊരു തരത്തില്‍ ആണ്. ഉദാഹരണത്തിന് സര്‍വീസ് റൂളില്‍ ജനറല്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള ഉയര്‍ന്നപ്രായപരിധി 37 വയസ്സ് എന്ന് പ്രസ്താവിച്ചു എന്ന് വെക്കുക. കോളേജ് വിദ്യാഭ്യാസ വകുപ്പ് ലക്ചര്‍ തസ്തികയില്‍ 40 വയസ്സ് ഉയര്‍ന്ന പ്രായപരിധിയും പറഞ്ഞിട്ടുണ്ട്.കോളേജ് ലക്ചര്‍ അപേക്ഷകനെ സംബന്ധിച്ച് ഏതാണ് ബാധകമാവുക? സംശയത്തിന് ഇടം ഇല്ല. സ്പെഷ്യല്‍ റൂള്‍ തന്നെ. 38 വയസ്സുകാരനെ സര്‍വീസ് റൂള്‍ പറയുന്നഉയര്‍ന്ന പ്രായപരിധി ലംഘിച്ച് ലക്ചര്‍ ആയി എടുത്തു എന്ന് പരാതി നല്‍കിയാല്‍ അതിനു നിലനില്‍പ്പില്ല. കാരണം സ്പെഷ്യല്‍ റൂള്‍ അത് അനുവദിക്കുന്നു. സര്‍വീസ്റൂളും സ്പെഷ്യല്‍ റൂളും തമ്മില്‍ വൈരുധ്യങ്ങള്‍ ഉണ്ടെങ്കില്‍ പരിഗണന നല്‍കേണ്ടത് സ്പെഷ്യല്‍ റൂളിന് തന്നെയാണെന്ന് സബോര്‍ഡിനേറ്റ് റൂള്‍ 2 ല്‍ പറയുന്നു


ഇത് സാമാന്യ നിയമവും പ്രത്യേക നിയമവും എങ്ങനെ പരിഗണിക്കണം എന്നതിന്‍റെ വഴി കാട്ടി കൂടിയാണ്. ഒരേ റൂളില്‍ തന്നെ പ്രത്യേക ക്ലോസ് ഉണ്ടെങ്കില്‍ അത് പരിഗണിക്കണം. പൊതു ക്ലോസുകള്‍ അതിന് വിരുധമാവുന്ന പക്ഷം അത് പരിഗണിക്കേണ്ട എന്ന് തന്നെയാണ് ഇതിന്‍റെ വിവക്ഷ.



ഈ പശ്ചാത്തലത്തില്‍ വി എച്ച് എസ് ഇ സ്പെഷ്യല്‍ റൂളില്‍ യോഗ്യത പ്രസ്താവിച്ച സ്പെഷ്യല്‍ ക്ലോസ് ആയ റൂള്‍ 4, അതിനെ തുടര്‍ന്ന്‍ പൊതുവായ നിബന്ധന രൂപത്തില്‍ വരുന്ന നോട്ട് 1 എന്നിവ പരിഗണിക്കാം. ഈ നോട്ട് 1 മാത്രം നോക്കി ഞാനോ നിങ്ങളോ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് തസ്തികയ്ക്ക് യോഗ്യനാണോ എന്ന് പറയാനാകില്ല. പരിഗണിക്കണമെങ്കില്‍ ഏതൊക്കെ ഡിഗ്രി വേണം, അതിനു ഓരോന്നിനും എത്ര ശതമാനം മാര്‍ക്ക് വേണം എന്നൊക്ക മനസ്സിലായാല്‍ മാത്രമേ ഒരാള്‍ ഒരു തസ്തികയ്ക്ക് യോഗ്യനാണോ അല്ലയോ എന്ന് പറയാന്‍ പറ്റൂ. അതുകൊണ്ടാണ് ആ യോഗ്യത വ്യക്തമായി പ്രസ്താവിച്ച റൂള്‍ 4 നെ സ്പെഷ്യല്‍ ക്ലോസ് എന്ന് പറയുന്നത്. നോട്ട് 1 എന്നത് ഒരു ജനറല്‍ ക്ലോസ് മാത്രമാണ്. സ്പെഷ്യല്‍ ക്ലോസില്‍ പി ജി വിദ്യാഭ്യാസം ഏതു രൂപത്തില്‍ നേടണം എന്ന പരാമര്‍ശം ഇല്ല എന്ന് മാത്രമല്ല, കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് നേടുന്നതോ അതിന്‍റെ തതുല്യമെന്നോ ആണ് പറഞ്ഞിരിക്കുനത്. എന്നാല്‍ നോട്ട് 1 ല്‍ ആവട്ടെ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് റഗുലര്‍ പഠനം വഴി നേടിയത് മാത്രമേ സ്വീകരിക്കൂ എന്നും പറയുന്നു-അതായത് സ്പെഷ്യല്‍ ക്ലോസിലെ തത്തുല്യയോഗ്യത പരിഗണിക്കാതെ അതിനു വിരുദ്ധമായ രീതിയില്‍ പ്രസ്താവിച്ചിരിക്കുന്നു, അതിനാല്‍ തന്നെ നോട്ട് 1 അസാധുവാണ്. ഇത് എന്‍റെ വളച്ചു കെട്ടിയ അഭിപ്രായമല്ല. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ WA No 2972/2007 dated 28/1/2008 കേസില്‍ കേരള പി എസ് സി ക്ക് എതിരെ വിധിച്ച ഉത്തരവാണ്. ഇത്രയും സ്പഷ്ടമായ ഉത്തരവ് ഉണ്ടായിട്ടും പി എസ് സി അത് തെല്ലും ഗൗനിക്കാതെ ഉദ്യോഗാര്‍ത്ഥികളോട് ഒരു സുപ്രഭാതത്തില്‍ റഗുലര്‍ പഠനം നിര്‍ബന്ധമാണ്‌ എന്ന് പറയേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നു. അത് പരിശോധിക്കുനതിനു മുന്‍പായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ WA No 2972/2007 dated 28/1/2008 ഉത്തരവിനെ ക്കുറിച്ച് പറയാം അടുത്ത ഭാഗത്ത്.
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Sat Feb 11, 2017 11:35 pm

WA No 2972 Kerala high court Division bench order sanctions Correspondence study in Vocational higher secondary teaching posts-
         

  കേരള പി എസ് സി എന്ന റിക്രൂട്ട്മെന്‍റ് സ്ഥാപനം റഗുലര്‍ കോളേജില്‍ പഠിച്ചില്ല എന്ന കാരണം പറഞ്ഞു വി എച്ച് എസ് ഇ അധ്യാപക തസ്തികയില്‍ അപേക്ഷിക്കുന്നവരെ തള്ളിക്കൊണ്ടിരിക്കുകയാണ്. അത് 2013 നു ശേഷമാണു ഇത് തുടങ്ങിയതെന്നും ഈ വകുപ്പില്‍ റൂള്‍ ഉണ്ടാക്കിയത് 2004 ല്‍ ആണെന്നും ശേഷം2004 മുതല്‍ 2010 വരെയുള്ള വിജ്ഞാപനങ്ങളില്‍ കേരള സര്‍വകലാശാല തുല്യത നല്‍കാത്ത തിരുപ്പതി ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയില്‍ നിന്ന് വിദൂരവിദ്യാഭ്യാസം വഴി എം എ ഇംഗ്ലീഷ് ചെയ്ത ആളുകളെ പോലും പരിഗണിച്ചതും അതിന്‍റെ തെളിവുകളും വഴിയെ പറയാം. റഗുലര്‍ വഴി ബിരുദം ചെയ്തില്ല എന്നകാരണത്താല്‍ ആദ്യം നിരസിക്കപ്പെട്ട ഒരു കേസ് സ്റ്റഡി ഇവിടെ പറയാം.
               വി എച്ച് എസ് ഇ ഉണ്ടായ കാലത്ത് സ്പെഷ്യല്‍ റൂള്‍ നിലവില്‍ ഇല്ലായിരുന്നു. വകുപ്പില്‍ കയറിയ കുറെ ക്ലര്‍ക്കുമാര്‍ തങ്ങളുടെ യോഗ്യത വെച്ച് വിവിധ അധ്യാപകതസ്തികകളില്‍ കയറിക്കൂടിയത് 90 കളുടെ അവസാനമാണ്. കേരള യൂനിവേര്‍സിറ്റിയുടെ എം കോം ചെയ്ത ഒരു ക്ലര്‍ക്ക് നോണ്‍ വോക്കേഷണല്‍ ടീച്ചര്‍ കൊമേഴ്സ്‌ തസ്തികയില്‍ കയറി. സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്നപ്പോള്‍ എം കോം, ബി എഡ്, സെറ്റ് യോഗ്യത ഈ തസ്തികയ്ക്ക് യോഗ്യത ആയി നിശ്ചയിച്ചു. ഇത് മുന്‍കൂട്ടിക്കണ്ട അവര്‍ സെറ്റ് നേടുകയും താത്കാലിക ടീച്ചര്‍ തസ്തികയില്‍ ഇരിക്കെ (അവരുടെ ലീന്‍ അപ്പോഴും ക്ലറിക്കല്‍ തസ്തിക ആണ്) ഇഗ്നോ യുടെ ബി എഡ് തപാല്‍ വഴി ചെയ്തു. 2004 ല്‍ പി എസ് സി ഈ എന്‍ വി ടി കൊമേഴ്സ്‌ തസ്തികയിലേക്ക്  മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുള്ള ക്വോട്ടയില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍  ഇവരും അപേക്ഷിച്ചു. ഇവരുടെ ദ്വന്ത ആനുകൂല്യം നേടാനുള്ള ശ്രമത്തില്‍ പി എസ് സി യിലെ ചില ഉന്നതര്‍ക്ക് അരിശം മൂത്തു. ഇവര്‍ അപേക്ഷിക്കുന്നത് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുള്ള ക്വോട്ടയില്‍ ആണ്. അതായത് അപേക്ഷ പരിഗണിക്കാന്‍ പി എസ് സി ഇവരെ മിനിസ്റ്റീരിയല്‍ ജീവനക്കാരി ആയി പരിഗണിക്കണം. അതെ സമയം ഇവര്‍ ചെയ്ത ബി എഡ് ഇഗ്നോയുടെതാണ്. ടീച്ചിംഗ് പോസ്റ്റില്‍ ഇരുന്നു മാത്രം ചെയ്യുന്നവര്‍ക്ക് അംഗീകാരം ഉള്ള സാധനം. ഇവര്‍ അപേക്ഷിച്ച തസ്തികയുടെയോഗ്യത ആയ ആ ബി എഡ് അംഗീകരിക്കാന്‍ ഇവര്‍ ടീച്ചര്‍ ആണെന്നും സമ്മതിക്കണം. സംഗതി പച്ച മഷി കിട്ടുന്ന ഗസറ്റഡ് പോസ്റ്റും. പി എസ് സി ഇവരുടെ അപേക്ഷ നിരസിച്ചു. ഇവര്‍കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ കേസ് നല്‍കി. അനുകൂലമായ ഉത്തരവ് നേടിയപ്പോള്‍ പി എസ് സി വിട്ടില്ല. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. WA No 2972/2007 dated 28/1/2008 എന്ന ചരിത്ര പ്രധാനമായ ഉത്തരവില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ പി എസ് സി യുടെ വാദങ്ങളെ നിരാകരിച്ചു.
 All the educational qualification for the teaching post should be one acquired after a regular course of study from any of the universities in kerala എന്ന നോട്ട് 1 ലെ പരാമര്‍ശം ഒരു പൊതു നിബന്ധനയാണെന്നും തത്തുല്യ ബിരുദങ്ങള്‍ കൂടി അനുവദിച്ച സ്പെഷ്യല്‍ ക്ലോസിന്‍റെവെളിച്ചത്തില്‍ മാത്രമേ അതിനെ കാണേണ്ടതുള്ളൂ എന്ന് വിധിച്ചു. (ഞാന്‍ തൊട്ടു മുകളില്‍ മൂന്നാം ഭാഗത്ത് വിവരിച്ച വസ്തുതകള്‍ ഇതിന്‍റെ വെളിച്ചത്തിലാണ്). ഈ കോടതി ഉത്തരവ് താഴെ വായിക്കാം.

 
അതില്‍ ജനറല്‍ക്ലോസിനെ സ്പെഷ്യല്‍ ക്ലോസിന്‍റെ വെളിച്ചത്തിലേ കാണേണ്ടതുള്ളൂ എന്ന് പരാമര്‍ശിച്ച ഭാഗം മാത്രം താഴെ കൊടുക്കുന്നു.


ശ്രദ്ധേയമായ കാര്യം ഇത് ബി.എഡ് എന്ന് പറയുന്ന ഒരു പ്രൊഫഷണല്‍ കോഴ്സിനെ സംബന്ധിച്ചാണ്. ഒരു നിരക്ഷരന്‍ കേട്ടാല്‍ പോലും അത്തരം ബിരുദങ്ങള്‍ റഗുലര്‍പഠനത്തിലൂടെ നേടിയാല്‍ മാത്രം പരിഗണിച്ചാല്‍ മതി എന്ന് പറയും. ഹയര്‍ സെക്കണ്ടറിയില്‍ പോലും ആസാമില്‍ നിന്നും റഗുലര്‍ ബി എഡ് ചെയ്ത ആളുകള്‍ക്ക് പിഎസ് സി പ്രവേശനം നിഷേധിച്ചതാണ്. ഡബിള്‍ ഓപ്ഷന്‍ ബി എഡ് ന്‍റെ കാര്യവും ഈ രീതിയില്‍ തന്നെയാണ് പരിഗണിച്ചത്. പൊതു വികാരം പോലും ഇത്തരം പ്രൊഫഷണല്‍ ബിരുദങ്ങള്‍ തപാല്‍ വഴി ചെയ്യുന്നത് അധ്യാപക യോഗ്യത ആയി പരിഗണിക്കുന്നതിന് എതിരായിട്ടും കോടതി അനുകൂലമായി വിധിച്ചു. ഇനി വി എച്ച്എസ് ഇ സ്പെഷ്യല്‍ റൂള്‍ കോണ്‍ടെക്സ്റ്റ് നോക്കുമ്പോള്‍ റൂള്‍ 4 എന്ന സ്പെഷ്യല്‍ ക്ലോസില്‍ പോലും acquired after a regular course of study എന്നുംപ്രസ്താവിച്ചത് ബി എഡ് കോഴ്സിനെ സംബന്ധിച്ചാണ്. അതില്‍ തത്തുല്യം എന്ന് പറഞ്ഞത് പോലും "or its equivalent" എന്ന രീതിയില്‍ അല്ല. "or recognised as equivalent thereto by any of the universities in kerala"  എന്ന രീതിയില്‍ ആണ്. ഇത് പോലുള്ള  thereto എന്ന പദത്തെ സംബന്ധിച്ച് പി എസ് സി മറ്റൊരിടത്ത് വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്ന സാഹചര്യം പിന്നീട് പറയാം.. വേണമെങ്കില്‍ ഈ പടം വെച്ച് ഈ തത്തുല്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും മറ്റു റഗുലര്‍ ആണെന്ന് പറയാം. പക്ഷെ ജഡ്ജിമാര്‍ അതിനു ശരിയായ വ്യാഖ്യാനം നല്‍കി.ഈ ഉത്തരവ് പ്രകാരം തപാല്‍ വഴി ബി എഡ് ചെയ്ത ആളെ പി എസ് സി എടുത്തു. അവര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കുകയും 2008 ജൂണില്‍ തന്നെ വകുപ്പ് നിയമനം നല്‍കുകയും ചെയ്തു. സാധാരണയായി ഒരു കോടതി വിധി അതും ഹൈക്കോര്‍ട്ട് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് വന്നാല്‍, അത് വഴി ഒരാള്‍ക്ക് നിയമനം കൊടുത്താല്‍ പി എസ് സി മറ്റുള്ളവരെ തടയേണ്ട ആവശ്യമില്ല. അതും പി ജി പോലെ പ്രൊഫഷണല്‍ അല്ലാത്ത വിഷയങ്ങളില്‍ പ്രത്യേകിച്ചും.. പിന്നെ എങ്ങനെയാണ്പില്‍ക്കാലത്ത് പി എസ് സി ഇതേ വിഷയം പൊക്കി പിടിച്ചു റഗുലര്‍ പഠനം നിര്‍ബന്ധം എന്ന് പറഞ്ഞു ഉദ്യോഗാര്‍ത്ഥികളുടെ വഴി മുടക്കുന്നത്?
അതിന്‍റെ തുടര്‍ അന്വേഷണങ്ങളിലേക്ക് അടുത്ത ഭാഗം
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Fri Feb 24, 2017 10:04 pm

വി എച്ച് എസ് ഇ യുടെ സ്പെഷ്യല്‍ റൂളില്‍ റെഗുലര്‍ പഠനം നിഷ്കര്‍ഷിക്കുന്നു എന്ന് പറഞ്ഞു കേരള പി എസ് സി തപാല്‍ ബി എഡ് ചെയ്ത ആളുടെ അപേക്ഷ നിരസിക്കുകയും അവര്‍ക്ക് അനുകൂലമായി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവ് വന്നതും 2008 ജനുവരിയില്‍ ആയിരുന്നു. 2008 ജൂണില്‍ തന്നെ പി എസ് സി അവര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കുകയും തുടര്‍ന്ന്‍ വി എച്ച് എസ് ഇ നിയമനക്കത്ത് നല്‍കുകയും ചെയ്തു. സ്പെഷ്യല്‍ ക്ലോസിനെ കവച്ചു വെക്കുന്ന രീതിയില്‍ പ്രസ്താവിച്ച ജനറല്‍ ക്ലോസിന് പ്രസക്തി ഇല്ലെന്ന സര്‍വ ലൗകിക ഉത്തരവ് അടങ്ങിയ അതിന്‍റെ പരിണത ഫലം ആ നോട്ടിന്‍റെ നിലനില്പ് തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ആ നോട്ട് ഒഴിവാക്കി ഭേദഗതിചെയ്യുന്നതിന് 2008 ല്‍ തന്നെ ശുപാര്‍ശ അയക്കുകയും തുടര്‍ന്ന്‍ പല തവണ റിമൈന്‍ഡറുകള്‍ അയക്കുകയും ചെയ്തു.അതിന്‍റെ കോപ്പികള്‍ താഴെ നല്കുന്നു

Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Sun Feb 26, 2017 11:37 am

WA No 2972 കോടതി വിധിയുടെ അനന്തര ഫലങ്ങള്‍

WA No 2972 കേരള ഹൈക്കോര്‍ട്ട് ഉത്തരവിലൂടെ സ്പെഷ്യല്‍ റൂളിലെ നോട്ട് 1 ന് പ്രസക്തി നഷ്ടപ്പെട്ടുവെന്നും വി എച്ച്

എസ് ഇ ഡയരക്ടര്‍ അത് പൂര്‍ണമായും ഡിലീറ്റ് ചെയ്യുന്നതിന് ശുപാര്‍ശ നല്‍കിയതായും കണ്ടു. ഒരു വകുപ്പില്‍ ഒരുറൂളിനെ ഒരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു ഒരാള്‍ക്കെങ്കിലും നിയമനം നല്‍കിയിട്ടുണ്ടെങ്കില്‍ അതേ വ്യാഖ്യാനം തന്നെ ബാക്കി ഉള്ളവര്‍ക്കും പ്രയോഗികമാക്കേണ്ടത് സമത്വം എന്ന ഭരണഘടന തത്ത്വത്തിന് ആവശ്യമാണ്. അല്ലാത്ത പക്ഷം ആ നിയമനംകിട്ടിയ വ്യക്തി ഉയര്‍ന്ന നിയമപരിഗണന അര്‍ഹിക്കുന്ന വ്യക്തിയും ബാക്കിയുള്ളവര്‍ സമത്വം അര്‍ഹിക്കാത്ത രണ്ടാം തരംവ്യക്തികളും ആയിപ്പോവും. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ അവസരങ്ങള്‍ പാലിക്കപ്പെടാതെ പോകും. ഈ കാര്യംമുന്‍ നിര്‍ത്തിയാണ് വി എച്ച് എസ് ഇ ഡയരക്ടര്‍ നോട്ട് 1 പൂര്‍ണമായും ഡിലീറ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.



എന്തിലും ദോഷം കാണുന്ന ദോഷൈക ദൃക്കുകള്‍ ഈ ഉത്തരവിലും ചില പഴുതുകള്‍ കണ്ടതായി ചിലരുമായുള്ള

സംഭാഷണത്തില്‍ നിന്ന് മനസ്സിലായി. അതില്‍ ഒരു കാര്യം ഈ ഉത്തരവ് ഇഗ്നോ സര്‍വകലാശാലയുമായി ബന്ധപ്പെട്ടതാണ്. അത്പോലെ ബി എഡ് കൊഴ്സുമായി ബന്ധപ്പെട്ടതാണ്. പി ജി റഗുലര്‍ പഠനം സംബന്ധിച്ച് പിന്നീട് നിര്‍ബന്ധം പിടിക്കുന്നതിനു ഈ ഉത്തരവ് തടസ്സമല്ല എന്നാണ് അത്തരക്കാരുടെ വ്യാഖ്യാനം. അവരുടെ അറിവിലേക്കായി താഴെ കാണുന്ന 6 ഉത്തരവുകള്‍ ഇവിടെ നല്‍കുന്നു. എല്ലാം WA No 2972 ഉത്തരവിന്‍റെ ആനുകൂല്യം തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊടുത്ത കേസുകളില്‍ ആയിരുന്നു. അതെല്ലാം മധുരൈ കാമരാജ്‌ സര്‍വകലാശാലയില്‍ നിന്ന് വിദൂര പഠനം വഴി എം കോം/എം എ എന്നിവിടങ്ങളില്‍ നിന്ന് പി ജി ചെയ്തവര്‍ക്ക് വി എച്ച് എസ് ഇ നിയമന അംഗീകാരം നിഷേധിച്ചപ്പോള്‍നല്‍കിയതായിരുന്നു. ഒരാള്‍ തിരുപ്പതി ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയില്‍ നിന്നും എം എ ഇംഗ്ലീഷ് ബിരുദം നേടിയ കക്ഷിയും. എല്ലാം 2008-2010 കാലയളവില്‍ വന്നതും. പില്‍ക്കാലത്ത് പി എസ് സി യുടെ വക്കീലായ ശ്രീ പി സിശശിധരന്‍ തന്നെയാണ് ഇതില്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായത്. അതായത് എയിഡഡ് ജീവനക്കാരെ സര്‍വീസില്‍ കയറ്റാന്‍ പലര്‍ക്കും ശുഷ്കാന്തി ആയിരുന്നു. അദ്ദേഹം ഉള്‍പെട്ട ലീഗല്‍ സെല്‍ തന്നെയാണ് പിന്നീട് പഠിച്ചു സര്‍വീസില്‍ കയറാന്‍ ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിലങ്ങു തടിയാകുന്ന രൂപത്തില്‍ റഗുലര്‍ പഠനം മാത്രമേ പാടുള്ളൂ എന്ന നിലപാട് എടുത്തത്. മുന്‍പത്തെ ഉത്തരവിനെ പറ്റി അറിയാത്തത് കൊണ്ടല്ല എന്ന് സാരം. ഈ ഉത്തരവുകള്‍ താഴെ വായിക്കാം




മേല്‍ ഉത്തരവില്‍ വ്യക്തമായി തന്നെ പറയുന്നു. വി എച്ച് എസ് ഇ അധ്യാപക തസ്തികയ്ക്ക് റഗുലര്‍ പഠനം ആവശ്യമില്ല. ഈ ഉത്തരവിനെതിരെ ഗവണ്മെന്‍റ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്കാന്‍ പോലും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. മറ്റു ഉത്തരവുകള്‍ അടുത്ത കമന്‍റില്‍ ഉണ്ട്.
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Sun Feb 26, 2017 12:07 pm

WA no 2972 ന്‍റെ ആനുകൂല്യം തേടിയ രണ്ടാമത്തെ കോടതി ഉത്തരവ് ആണിത്. അപ്പീല്‍ നല്‍കിയ കക്ഷി പഠിച്ചത് മധുരൈ കാമരാജ്‌ സര്‍വകലാശാലയുടെ വിദൂര എം കോം. കക്ഷിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് പി സി ശശിധരന്‍. പില്‍ക്കാലത്ത് പി എസ് സി വഴി നിയമനം തേടിയവരെ പുറത്താക്കാന്‍ നിഷ്കരുണം വാദിച്ച അതെ വ്യക്തി. ഇവിടെ പക്ഷെ കക്ഷിക്ക് അനുകൂലമായ വിധി സമ്പാദിച്ചു നല്‍കി. എയിഡഡ് സ്കൂളിലെ കുട്ടികള്‍ വിദൂര വിദ്യാഭ്യാസം വഴി യോഗ്യത നേടിയവരെ പഠിപ്പിചോട്ടെ പക്ഷെ ഗവണ്മെന്റില്‍ പാടില്ല എന്ന വിചിത്ര വാദത്തിന് പ്രൊഫഷനലിസം എന്ന് പറയുമോ എന്തോ?


Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Sun Feb 26, 2017 12:29 pm

ഇത് 2009 ല്‍ ഇറങ്ങിയ പ്രസ്തുത വിഷയത്തിലെ മൂന്നാമത്തെ ഉത്തരവ്. ഡിഗ്രി-എം കോം വിദൂര പഠനം, സര്‍വകലാശാല-മധുരൈ കാമരാജ്‌ ...ഇവര്‍ക്കൊക്കെ വി എച്ച് എസ് ഇ അധ്യാപകരായി പഠിപ്പിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല, വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ചു കോഴിക്ക് മുല മുളക്കുംപോലെ പത്താണ്ടില്‍ ഒരിക്കല്‍ മാത്രം വരുന്ന പി എസ് സി വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നവന് യോഗ്യതയില്ല എന്ന തികച്ചും മനുഷ്യത്വ രഹിതമായ ഈ കാര്യം ഇവിടെ നിലനില്‍ക്കുന്നത് എന്‍റെയും നിങ്ങളുടെയും നിസ്സംഗത കൊണ്ട് തന്നെ

Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Sun Feb 26, 2017 12:33 pm

ഇത് നാലാം നമ്പര്‍ ഉത്തരവ്
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Sun Feb 26, 2017 1:08 pm

ഇത് ഈ വിഷയത്തിലെ അഞ്ചാമത്തെ ഉത്തരവ്. അപ്പീലുകാരി പഠിച്ചത് ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയുടെ എം എ - ഉത്തരവില്‍ ഡിഗ്രി യെ ക്കുറിച്ച് പരാമര്‍ശമില്ല. പക്ഷെ ഇതിനെതിരെ അപ്പീല്‍ പോകാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ചിലര്‍ക്ക് താല്പര്യം ഉണ്ടായിരുന്നു. അവര്‍ രായ്ക്കുരാമാനം അഡ്വക്കേറ്റ് ജനറലിന് അപ്പീല്‍ പോകേണ്ട കാര്യത്തില്‍ നിയമോപദേശം ചോദിച്ചു കത്തെഴുതി. 2008 ലും ഒന്‍പതിലും ഒക്കെ നിയമബോധം ഇല്ലാത്തവര്‍ reminder അയച്ചു കൊണ്ടിരുന്നു.(ഒരു ഉത്തരവ് വന്നു മൂന്നു മാസം കഴിഞ്ഞു സാധാരണ ഗതിയില്‍ അപ്പീല്‍ സ്വീകരിക്കില്ല.)ഒടുവില്‍ ശല്യം സഹിക്കാതെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നിന്ന് വിശദീകരണം നല്‍കി. അപ്പീല്‍ പോയിട്ട് കാര്യമില്ല. ക്ലര്‍ക്കുമാരുടെ കണ്ണുകടി കൊണ്ട് നിയമനം തടയാന്‍ വകുപ്പില്ല. നിലവില്‍ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് ഉണ്ട്. അത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അഡ്വക്കേറ്റ് ജനറലിന്‍റെ ഈ നിയമോപദേശത്തില്‍ അവര്‍ തിരുപ്പതി ബിരുദം ആണെന്ന് പറയുന്നു. ആ ഉത്തരവും നിയമോപദേശവും കണ്ണിക്കടി മൂത്ത് ക്ലര്‍ക്കുമാര്‍ അയച്ച reminder കളും താഴെ കൊടുക്കുന്നു.




reminders





ലീഗല്‍ ഒപീനിയന്‍ തുടര്‍ന്ന്‍ വിശദീകരണങ്ങള്‍ സഹിതം പോസ്റ്റ് ചെയ്യാം
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Malamaram chakkappan Sun Feb 26, 2017 2:14 pm

Legal opinion on WP(c) No 15883/2008
[size=32]Sree venketeshwara University യില്‍ നിന്നും` വിദൂര വിദ്യാഭ്യാസം വഴി എം എ നേടിയ വ്യക്തിയെ നോണ്‍ വോക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് തസ്തികയില്‍ കോടതി ഉത്തരവിലൂടെ എയിഡഡ് സ്കൂളില്‍ നിയമിച്ചതായും ഈ ഉത്തരവിന് കാരണമായത്  നോട്ട് 1 പ്രകാരം റഗുലര്‍ പഠനം നിര്‍ബന്ധമാണെന്ന് വാദിച്ച [size=32]പി എസ് സി ക്കെതിരെ വന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിന്‍റെ ചുവടു പിടിച്ചാണെന്നും കണ്ടു. എന്നാല്‍ ഈ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിനെതിരെ തുടര്‍ അപ്പീല്‍ നല്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നു. അവര്‍ അന്ന് തന്നെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുന്നതിന്‍റെ നിയമോപദേശം തേടി. രണ്ടു വര്‍ഷത്തിനു ശേഷം അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം താഴെ വായിക്കാം[/size][/size]
[size=32]
[/size]

[size=32]നിലവില്‍ ഡിവിഷന്‍ ബെഞ്ചിന്‍റെ ഡിക്റ്റം നിലനില്‍ക്കുന്നതിനാല്‍ അപ്പീല്‍ നല്‍കുന്നതില്‍ കാര്യമില്ലെന്നും റഗുലര്‍ പഠനം നിര്‍ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചതും ഈ നിയമോപദേശത്തില്‍ വ്യക്തമാണ്‌. ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയിലെ വിദൂര ബിരുദം വെച്ച് പോലും ജോലി ചെയ്യാന്‍ government അനുമതി നല്‍കിയിരിക്കെ ഇപ്പോള്‍ മറ്റൊരു വാദം ഉന്നയിക്കുന്നത് ആരെ ദ്രോഹിക്കാന്‍ ആണ് എന്ന പ്രസക്തമായ ചോദ്യം ഉയരുന്നു.[/size]
Malamaram chakkappan
Malamaram chakkappan
Hall of fame
Hall of fame

Male Posts : 595
Reputation : 7
Join date : 2012-09-05

Extended Profile
Your views:
Nick name: UNNI
Experience:
Do VHSE Special rule insist Regular college study for teaching posts? Left_bar_bleue1/1Do VHSE Special rule insist Regular college study for teaching posts? Empty_bar_bleue  (1/1)

Back to top Go down

Do VHSE Special rule insist Regular college study for teaching posts? Empty Re: Do VHSE Special rule insist Regular college study for teaching posts?

Post by Sponsored content


Sponsored content


Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum