v4vhse
Welcome to your own forum

Join the forum, it's quick and easy

v4vhse
Welcome to your own forum
v4vhse
Would you like to react to this message? Create an account in a few clicks or log in to continue.
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcap50%മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 50% [ 1 ]
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcap50%മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
raman (428)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
pareekutty (267)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
safeerm (97)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
vivaradoshi (82)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
satheesh (78)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
icsure (74)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
dilna (68)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
ganeshh (65)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 
Nissangan (62)
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_lcapമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Voting_barമലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Vote_rcap 

Like/Tweet/+1
Statistics
We have 1385 registered users
The newest registered user is ihsy

Our users have posted a total of 2388 messages in 1262 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌

Go down

മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  Empty മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌

Post by anilpnair Tue Oct 16, 2012 7:21 am

മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌







മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌  03089_7902
താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയില്‍
പിടയുന്ന പാകിസ്താനിലെ മലാല യൂസഫ്‌സായി എന്ന പതിനാലുകാരി എഴുതിയ
ഡയറിക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ . സ്വാത് താഴ്‌വരയിലെ താലിബാന്‍
തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസം
നിഷേധിച്ചതിനെക്കുറിച്ചും മലാല തന്റെ ഡയറിയില്‍ എഴുതുമായിരുന്നു.
ബിബിസിയില്‍ 2009-ല്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍
പ്രസിദ്ധീകരിക്കപ്പെട്ടു. ഗുല്‍ മകായ് എന്ന അപരനാമത്തില്‍ ബിബിസിയുടെ
ഉര്‍ദു ഓണ്‍ലൈന്‍ എഡിഷനിലാണ് മലാലയുടെ ഡയറിക്കുറിപ്പുകള്‍ ആദ്യം
പ്രത്യക്ഷപ്പെട്ടത്. താലിബാന്‍ തീവ്രവാദികളെ പ്രകോപിപ്പിച്ചത് മലാലയുടെ
സങ്കടം കത്തുന്ന വാക്കുകളായിരുന്നു. വാക്കുകള്‍ക്ക് ബുള്ളറ്റിനേക്കാള്‍
ശക്തിയുണ്ടെന്ന് ഈ നരാധമന്മാര്‍ മനസ്സിലാക്കുക തന്നെ ചെയ്യും. മലാലയ്ക്ക്
വേണ്ടി ലോകമെങ്ങുമുയരുന്ന പ്രാര്‍ത്ഥനകള്‍ വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്.

ജനുവരി 3, 2009, ശനി : ഞാന്‍ ഭയക്കുന്നു
ഞാന്‍ ഇന്നലെ ഒരു ദുസ്വപ്‌നം കണ്ടു. താലിബാന്‍ തീവ്രവാദികളും
പട്ടാളവിമാനങ്ങളും മാത്രമായിരുന്നൂ സ്വപ്‌നത്തില്‍ . സ്വാത്തില്‍
പട്ടാളനടപടികളാരംഭിച്ചത് മുതല്‍ സമാനമായ സ്വപ്‌നങ്ങള്‍ എന്റെയുറക്കത്തില്‍
പതിവാണ്.

അമ്മയുണ്ടാക്കിയ ആഹാരവും കഴിച്ച് ഞാന്‍ സ്‌കൂളിലെത്തി. സ്‌കൂളില്‍ പോകാന്‍
എനിക്ക് പേടിയുണ്ട്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുതെന്ന് താലിബാന്‍
വിലക്കിയിട്ടുണ്ട്.

27 പേരില്‍ 11 കുട്ടികള്‍ മാത്രമേ സ്‌കൂളില്‍ എത്തിയിരുന്നുള്ളൂ.
താലിബാന്‍ഭയം തന്നെ കാരണം. എന്റെ മൂന്ന് കൂട്ടുകാരികള്‍ പെഷവാറിലേക്കും
ലാഹോറിലേക്കും റാവല്‍പിണ്ടിയിലേക്കും കുടുംബവുമൊത്ത് താമസം
മാറിപ്പോയിരിക്കുന്നു.

സ്‌കൂളില്‍ നിന്ന് വരും വഴി ഒരു മനുഷ്യന്‍ 'കൊല്ലും ഞാന്‍ നിന്നെ..' എന്ന്
ഉച്ചത്തില്‍ ആക്രോശിക്കുന്നത് കേട്ട് ഞാന്‍ പേടിച്ചുപോയി. ഞാന്‍
നടത്തത്തിന് ധൃതി കൂട്ടി. കുറച്ചപ്പുറത്തെത്തി,
പിന്തുടരുന്നുണ്ടോയെന്നറിയാന്‍ അയാള്‍ തിരഞ്ഞുനോക്കി. അയാള്‍ തന്റെ
മൊബൈലില്‍ ആരെയോ ചീത്ത പറയുകയുയായരിന്നു!

ജനുവരി 4, ഞായര്‍ : എനിക്ക് സ്‌കൂളില്‍ പോകണം
ഇന്നവധിയാണ്. എഴുന്നേല്‍ക്കാന്‍ പത്തുമണിയായി. മൂന്ന് മൃതശരീരങ്ങള്‍
ഗ്രീന്‍ചൗക്കില്‍ കിടക്കുന്നുണ്ടെന്ന് ഉപ്പ ആരോടോ പറയുന്നത് കേട്ടു.
എനിക്ക് സങ്കടം വന്നു, അത് കേട്ടപ്പോള്‍ . പട്ടാളനടപടിയുണ്ടാവുന്നതിന്
ഒന്നരവര്‍ഷം മുമ്പ് വരെ മര്‍ഗസാര്‍ , ഫിസ ഘട്ട്, കഞ്ചു എന്നിവിടങ്ങളിലൊക്കെ
ഞായറാഴ്ചകളില്‍ ഞങ്ങള്‍ ഉല്ലാസയാത്രയ്ക്ക് പോകാറുണ്ടായിരുന്നു. ഇപ്പോള്‍
എങ്ങും പോകാറില്ല.

അത്താഴത്തിന് ശേഷം കുടുംബസമേതം ഞങ്ങള്‍ പുറത്തൊക്കെ നടക്കാന്‍പോകുമായിരുന്നു. അതും ഇല്ലാതായി.

വീട്ടിലെ ചില്ലറപ്പണികളും ഗൃഹപാഠവും ചെയ്ത് അനിയനൊപ്പം കുറച്ച് നേരം
കളിച്ചു. പക്ഷേ എന്റെ ഹൃദയം ടക്ക് ടക്ക് മിടിക്കുന്നുണ്ടായിരുന്നു.
എന്തിനെന്നറിയില്ലേ.. നാളെ എനിക്ക് സ്‌കൂളില്‍ പോകണം...

ജനുവരി 5, തിങ്കള്‍ , നിറമുള്ള ഉടുപ്പുകള്‍ ധരിക്കരുത്
യൂണിഫോമെടുത്തപ്പോഴാണ് യൂണിഫോം വേണ്ട, സാധാരണവസ്ത്രം ധരിച്ച് വന്നാല്‍
മതിയെന്ന് പ്രിന്‍സിപ്പാല്‍ പറഞ്ഞതോര്‍മ്മ വന്നത്. എനിക്കിഷ്ടം പിങ്ക് ആണ്.
പിങ്കുടുപ്പെടുത്തിട്ടു. സ്‌കൂളിലെ പെണ്‍കുട്ടികളെല്ലാം നിറമുള്ള
ഉടുപ്പുകളാണിട്ട് വന്നത്. ഒരു വീട് പോലെ തോന്നിച്ചു എന്റെ സ്‌കൂള്‍ .

എന്റെ കൂട്ടുകാരി അരികില്‍ വന്ന് എന്നോട് ചോദിച്ചു : അള്ളാഹുവിനെയോര്‍ത്ത്
സത്യം പറയണം. നമ്മുടെ സ്‌കൂള്‍ താലിബാന്‍ ആക്രമിക്കാന്‍ പോകുകയാണോ...

താലിബാന്‍ എതിര്‍ക്കുമെന്നുള്ളത് കൊണ്ട് നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് രാവിലെ അസംബ്ലിയില്‍ പറഞ്ഞു.

വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ച് ട്യൂഷന് പോയി. 15 ദിവസത്തിന് ശേഷം
ഷാക്കര്‍ദയില്‍ കര്‍ഫ്യു പിന്‍വലിച്ച വാര്‍ത്ത ടെലിവിഷന്‍ തുറന്നപ്പോള്‍
ഞാന്‍ കണ്ടു. എനിക്ക് സന്തോഷമായി. ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപിക അവിടെയാണ്.
ടീച്ചര്‍ നാളെ തൊട്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരും.

ജനുവരി 7, ബുധന്‍ വെടിവെപ്പില്ല, ഭയവും
മുഹറം ആഘോഷിക്കുന്നതിനായി ഞാന്‍ ബുനൈറിലെത്തി. പര്‍വ്വതനിരകളും
വയലുകളുമുള്ള ബുനൈര്‍ എനിക്കേറെയിഷ്ടമാണ്. എന്റെ സ്വാത്തും വളരെ മനോഹരമാണ്.
പക്ഷേ അവിടെ യാതൊരു സമാധാനവുമില്ല. ബുനൈറില്‍ സമാധാനമുണ്ട്.
വെടിവെപ്പില്ല. ഭയവുമില്ല. അവിടെ ഞങ്ങളെല്ലാവരും സന്തുഷ്ടരാണ്.

ഇന്ന് ഞങ്ങള്‍ പിര്‍ ബാബ മ്യൂസിയത്തില്‍ പോയി. ഒരു പാടാളുകളുണ്ടായിരുന്നു
അവിടെ. പ്രാര്‍ത്ഥിക്കാനായിട്ടാണ് ജനങ്ങളിവിടെ വരുന്നത്. ഞങ്ങള്‍
വിനോദയാത്രയ്ക്ക് വന്നവരാണ്. വളകളും കമ്മലുകളും ലോക്കറ്റുകളും വില്‍ക്കുന്ന
ആഭരണക്കടകളുണ്ടായിരുന്നു. വാങ്ങണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും ഒന്നും
എനിക്കിഷ്ടമായില്ല. അമ്മ വളകളും കമ്മലുകളും വാങ്ങി.

ജനുവരി 9, വെള്ളിയാഴ്ച : മൗലാന അവധിയിലാണോ...
എന്റെ ബുനൈര്‍യാത്ര വിശേഷം കേട്ട് കൂട്ടുകാരികള്‍ മടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

എഫ്എം റേഡിയോവിലൂടെ പ്രഭാഷണം നടത്തുന്ന മൗലാന ഷാ ദുരാനിന്റെ
മരണപ്പെട്ടുവെന്ന വാര്‍ത്ത പരക്കുന്നതിനെച്ചൊല്ലി ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ താലിബാന്‍ പ്രവേശനം നിഷേധിക്കുന്നത്
റേഡിയോവിലൂടെ അറിയിച്ചത് മൗലാനയായിരുന്നു.

അദ്ദേഹം മരിച്ചുവെന്ന് ചില പെണ്‍കുട്ടികള്‍ പറഞ്ഞു.

anilpnair
NEWBIES
NEWBIES

Posts : 33
Reputation : 0
Join date : 2012-09-10

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum